ഇത് താങ്ങാവുന്നതിലും അപ്പുറം; കുതിച്ചുയര്‍ന്ന് പച്ചക്കറിവില; പരിപ്പിനും പയറിനും 100 രൂപക്ക് മുകളില്‍
കണ്ണൂര്‍: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളി, മുരിങ്ങക്ക, കാരറ്റ്, കക്കിരി, ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍, വഴുതനങ്ങ, വെണ്ട, കോവക്ക, വെള്ളരി, കാബേജ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികള്‍ക്കും വില കൂടുതലാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ
തക്കാളിക്ക് ചില്ലറവില്‍പ്പന നടത്തുന്നത് കിലോ നിരക്കില്‍ കണ്ണൂരില്‍ 70, മുരിങ്ങ 300, ബീന്‍സ് 80, വെണ്ട 90, കാരറ്റ് 90, കോവക്ക, കൊത്തവര 100, വെള്ളരി 60, കാബോജ് 60, എന്നിങ്ങനെയാണ് കണ്ണൂരിലെ വില. കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറിയെത്തുന്ന കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പച്ചക്കറി വിലയില്‍ വന്‍ വര്‍ധനവാണ്. വില നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ ഇടപെടലും ഫലം കാണ്ടിട്ടില്ല. കൃഷി കുറഞ്ഞതാണെന്നാണ് പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമെന്ന് കരുതുന്നത്.

അയല്‍ സംസ്ഥനങ്ങളിലെ ശക്തമായ മഴയും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. മഴകരണം കൃഷിയിറക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരുന്നു കര്‍ഷകര്‍ ഇതാണ് വില വര്‍ധനവിന് കാരണമായി കരുതുന്നത്. അതിനിടെ പച്ചക്കറി പൂഴ്ത്തിവെച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ അന്നന്ന് വിറ്റ് പോകേണ്ട പച്ചക്കറി പൂഴ്ത്തി വച്ചിട്ട് എന്ത് ലാഭം കിട്ടാനാണെന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്. തക്കാളി മുരിങ്ങക്ക എന്നിവക്കാണ് കൂടുതല്‍ വില. തക്കാളിക്ക് വിലവര്ധിച്ചിട്ട് മാസങ്ങളായി. 100 രൂപക്ക് മുകളിലെത്തിയ തക്കാളിവിലയില്‍ ഇപ്പോഴും 80 70 രൂപയാണ്. തിരുവനന്തപുരത്ത് തക്കാളിക്ക് 80ഉം, എറണാകുളത്ത് 90 മുതല്‍ 94 രൂപവരെയുമാണ് വില.

മുരിങ്ങക്കായുടെ അവസ്ഥയും സമാനമാണ്. വില വര്‍ധിച്ചതല്ലാതെ വില ഇതുവരെ കുറഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് തക്കാളി 80, മുരിങ്ങ 170 മുതല്‍ 350, കക്കിരി വഴുതന 80, ബീന്‍സ് 70, വെണ്ട 60, ക്യാബേജ് 60, പാവയ്ക്ക 60, വെള്ളരി 80, ഉണ്ട മുളക് 200, കാരറ്റ് 40, വഴുതനങ്ങ 120, എന്നിങ്ങനെയാണ് വില . എറണാകുളത്ത് പയര്‍ 55 മുതല്‍ 64, വെണ്ട 70 മുതല്‍ 80, ബീന്‍സ് 70 മുതല്‍ 80, ക്യാരറ്റ് 60 മുതല്‍ 70, ബീറ്റ്റൂട്ട് 65 മുതല്‍ 74, ക്യാബേജ് 55 മുതല്‍ 64, പച്ചമുളക് 63 മുതല്‍ 80, ഇഞ്ചി 30 മുതല്‍ 60, തക്കാളി 90 മുതല്‍ 94, സവോള 37 മുതല്‍ 38, ഉള്ളി 50 മുതല്‍ 60, ഉരുളകിഴങ്ങ് 40 മുതല്‍ 45 എന്നിങ്ങനെയാണ് വില. കോഴിക്കോട് തക്കാളി 90 മുതല്‍ 100, കാരറ്റ് 70, വെണ്ട 80, ഉണ്ട മുളക് 95, മുരിങ്ങക്ക 310, വഴുതന 58, പാവയ്ക്ക 53, കോവയ്ക്ക 85, വെള്ളരി 50 എന്നിങ്ങനെയാണ് കോഴിക്കോട്ടെ പച്ചക്കറി വില.

പച്ചക്കറിക്ക് മാത്രമല്ല അരി മുതല്‍ പരിപ്പ് വരെയുള്ള സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. അരിക്ക് അഞ്ച് രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ചെറുപയര്‍, വന്‍ പയര്‍, പരിപ്പ്, കടല, എന്നിവക്ക് 30 രൂപയോളമാണ് വര്‍ധിച്ചത്. ചെറുപയര്‍, വന്‍പയര്‍ ചില്ലറവില്‍പ്പന കിലോഗ്രാമിന് 110, പരിപ്പ് 100, കടല 90 എന്നിവയാണ് നിലവിലെ ചില്ലറവില്‍പ്പന കടകളിലെ വില. പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ച സമയത്താണ് ഇവക്കും വിസ കൂടിയത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചപ്പോള്‍ പെട്രോള്‍ ഡീസല്‍ എന്നിവക്ക് വില കുറഞ്ഞിട്ടും സാധനങ്ങള്‍ക്ക് വില കുറച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വില കൂടിയ സമയത്തുള്ള വില തന്നെയാണ് ഇപ്പോഴും സാധനങ്ങള്‍ക്ക് ഈടാക്കുന്നത്.

വിലവര്‍ധിച്ചത് മൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് മേഖലയും, സാധാരണക്കാരുമാണ്. പല ഹോട്ടലുകളിലും സാമ്പാറിന് പകരം പുളിശേരിയും മീന്‍ കറിയുമാണ് ഇപ്പോള്‍ ഒഴിച്ച് കറിയായി നല്‍കുന്നത്. പുളിശേരിയാകുമ്പോള് മോര് മാത്രം മതിയല്ലോയെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. പെട്ടെന്ന് വില വര്‍ധിപ്പിക്കാനും കഴിയാത്ത സ്ഥിതിയാണെന്നും ഉടമകള്‍ പറയുന്നു. വിലവര്‍ധിപ്പിച്ചാല്‍ ഉള്ള കച്ചവടം കൂടി പോകുമെന്നാണ് ഇവരുടെ ഏറ്റവും വലിയപരാതി അത്കൊണ്ട് തന്നെ ഉള്ളത് ഗംഭീരമാക്കി വിഭവങ്ങളുടെ എണ്ണം കുറച്ച് കച്ചവടം ചെയ്യേണ്ട ദുരിതമായ അവസ്ഥയാണെന്നാണ് ഇവര്‍ പറയുന്നത്.

അത്പോലെ തന്നെയാണ് സാധാരണ ഗ്രാമങ്ങളിലെ കച്ചവടക്കാരുടെ അവസ്ഥയും. വന്‍ വിലയായതിനാല്‍ പല സാധനങ്ങളും മാര്‍ക്കറ്റില്‍ നിന്ന് കുറച്ചെടുക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. ഒടു ട്രേ തക്കാളി എടുക്കുന്നിടത്ത് 10 15 കിലോയൊക്കെയാണ് ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് കച്ചവടം ചെയ്യുന്നതിനായി വാങ്ങുന്നത്. കൂടുതല്‍ വാങ്ങുമ്പോള്‍ പലതും ചീഞ്ഞതും ഉപയോഗിക്കാന്‍ പറ്റാത്തതുമായിരിക്കും അതൊക്കെ എടുത്ത് കളയുമ്പോഴേക്കും ഉപയോഗിക്കാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതല്‍ എടുത്ത് കളഞ്ഞവയായരിക്കും അതിനാല്‍ ഇത് വന്‍ നഷ്ടമാണെന്നാണ് ചെറുകിയ കച്ചവടക്കാര്‍ പറയുന്നത്. 10 കിലോ 15 കിലോ തൂക്കി വീങ്ങുമ്പോള്‍ നല്ലത് നോക്കിയെടുക്കാനും സാധിക്കും. എന്നാല്‍ ഇവര്‍ക്ക് വേറെ തിരിച്ചടി നല്‍കുന്നത് കൂടിയുണ്ട്.

വാങ്ങിയ സാധനങ്ങള്‍ പെട്ടെന്ന് വിറ്റ് പോയില്ലെങ്കില്‍ എടുത്ത് കളയേണ്ട അവസ്ഥ കൂടി വരും. തക്കാളിയും മറ്റുമൊക്കെ ഒരു ദിവസത്തില്‍ കൂടുതല്‍ ഇരുന്നാല്‍ എന്തായാലും കുറേയെറെ എടുത്ത് കളയേണ്ടി വരും അതും ഇവരെ ദുരിതത്തിലാക്കുന്നു. വരുമാനമാര്ഗമെന്നത് കൊണ്ടാണ് പലരും പൂട്ടാതെ പതുക്കെ പതുക്കെ കച്ചവടം ചെയ്ത് മുന്നോട്ട് പോകുന്നത്. സാാധാരണ കുടുംബങ്ങളെയും അവശ്യ സാധനങ്ങളുടെ വില കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
Recommended Video

ജീവിക്കണമെങ്കില്‍ ഭക്ഷണം കഴിക്കണമല്ലോ എന്ന് കരുതിയാണ് പലരും സാധനങ്ങള്‍ വാങ്ങിക്കുന്നതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. ഒരു കിലോ രണ്ട് കിലോയൊക്കെ പച്ചക്കറികളും മറ്റും വാങ്ങിയവര്‍ ഇന്നത് അരകിലോ, കാല്കിലോയൊക്കെയാക്കി കുറച്ചാണ് വാങ്ങുന്നത്. പച്ചക്കറി വില കുറയുമ്പോള്‍ കൂടുതല്‍ വാങ്ങാം എന്ന് കരുതിയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications