കൈക്കൂലി വാങ്ങി: കെഎസ്ഇബി എഞ്ചിനീയറെ ഓടിച്ചിട്ട് പിടിച്ച് വിജിലന്‍സ്, പണം തിരഞ്ഞപ്പോള്‍ ഞെട്ടി!!
കണ്ണൂര്‍: കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലന്‍സ് സംഘം ഓടിച്ചിട്ട് പിടിച്ചു. സംഭവം കണ്ണൂരിലാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് രസകരമായ കാര്യങ്ങളാണ് നടന്നത്. വൈദ്യുത തൂണ് മാറ്റിസ്ഥാപിക്കാനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പരാതിക്കാരന് ഇക്കാര്യം വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വലിയ സാഹസം ഇയാളെ പിടിക്കാനായി നടന്നത്.
പക്ഷേ പിടിച്ച് കഴിഞ്ഞിട്ടും ഇയാളില്‍ നിന്ന് പണം പിടിച്ചെടുക്കാന്‍ പോലീസിന് സാധിച്ചില്ല. അങ്ങനൊരു അദ്ഭുത പ്രവര്‍ത്തിയാണ് ഇയാള്‍ ചെയ്തത്. ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് മറ്റൊരു മാര്‍ഗത്തിലൂടെയാണ്. സംഭവം ഇതിനോടകം വൈറലായിരിക്കുകയാണ്.

അറസ്റ്റിലായി അഴീക്കോട് സെക്ഷനിലെ സബ് എഞ്ചിനീയര്‍ ജിയോ എം ജോസഫാണ്. എറണാകുളം സ്വദേശിയായ ഇയാള്‍ക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ദിവസമാണ് അറസ്റ്റുണ്ടായത്. പൂതപ്പാറ സ്വദേശിയായ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ജിയോ ജോസഫിനെ പിടിക്കാന്‍ എത്തിയത്. പരാതിക്കാരന്റെ വീടിനെ മുന്നിലെ വൈദ്യുതതൂണ്‍ മാറ്റിസ്ഥാപിക്കാന്‍ ജിയോ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. പോലീസ് അന്വേഷിച്ചപ്പോള്‍ ഇത് ശരിയാണെന്നും മനസ്സിലായി.

വൈദ്യുതിതൂണ്‍ അപകടകരമായ രീതിയില്‍ നില്ക്കുന്നതിനാല് വീടിനോട് ചേര്‍ന്ന് കാര്‍ ഷെഡ് നിര്‍മിക്കാന്‍ തടസ്സമായിരുന്നു. ഇത് മാറ്റുന്നതിനുള്ള തുക ഷൂക്കൂര്‍ അടച്ചിരുന്നു. 5550 രൂപയാണ് വൈദ്യുതി ഓഫീസില്‍ അടച്ചത്. എന്നാല്‍ വൈദ്യുതി ലൈന്‍ മാറ്റിയിട്ടില്ല. ഇതോടെ ആയിരം രൂപ തന്നാല്‍ ഉടന്‍ മാറ്റിയിടാമെന്ന് സബ് എഞ്ചിനീയര്‍ അബ്ദുള്‍ ഷുക്കൂറിനെ അറിയിക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഒരു മാസത്തോളം എടുക്കുമെന്നും അറിയിച്ചു. ഇതോടെ വിജിലന്‍സിനെ സമീപിക്കാന്‍ അബ്ദുള്‍ ഷുക്കൂര്‍ തീരുമാനിച്ചത്.

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്
അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത് അനുസരിച്ച് ജിയോ വീട്ടിലെത്തി പണം വാങ്ങി. മടങ്ങുന്നതിനിടയിലാണ് വിജിലന്‍സ് സംഘം ഇയാളെ വളഞ്ഞത്. ഇതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ ഓടിച്ചിട്ട് വിജിലന്‍സ് സംഘം ഇയാളെ പിടിക്കുകയായിരുന്നു. പോലീസ് ഇയാളില്‍ നിന്ന് തെളിവായി നോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ പോലീസ് ആകെ അന്തംവിട്ടു പോയി. ജിയോ ആ നോട്ടുകള്‍ ഒന്നായി വിഴുങ്ങിയിരുന്നു. ഓട്ടത്തിനിടയിലാണ് ഇയാള്‍ നോട്ടുകള്‍ വിഴുങ്ങിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

പക്ഷേ അതൊന്നും അറസ്റ്റിനെ ബാധിച്ചിട്ടില്ല. നോട്ടില്‍ വിജിലന്‍സ് സംഘം ഫിനാഫ്തലിന്‍ പുരട്ടിയിരുന്നു. അതുകൊണ്ട് പ്രതിയുടെ കൈയ്യില്‍ ചുവപ്പ് പടര്‍ന്നിരുന്നു. ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാനും ഇയാള്‍ വിസമ്മതിച്ചു. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതി റിമാന്‍ഡിലാണ്. നേരത്തെ ഹരിയാനയിലും സമാനമായ സംഭവം നടന്നിരുന്നു. കാര്‍ഷിക മാര്‍ക്കറ്റിംഗ് ബോര്‍ഡിലെ ആര്‍ക്കിടെക്ടായ ദിഷ ഗുപ്തയെ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി നല്കിയ മൂന്ന് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications