വീട്ടിലെ വോട്ടില്‍ കള്ളവോട്ട്; എല്‍ഡിഎഫ് പരാതിയില്‍ നടപടി, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: കള്ളവോട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ബിഎല്‍ഒയ്ക്കും സസ്‌പെന്‍ഷന്‍. എല്‍ഡിഎഫ് നേരത്തെ കള്ളവോട്ട് നടന്നതായി പരാതി നല്‍കിയിരുന്നു. വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നതായിട്ടായിരുന്നു പരാതി. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.
കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നുവെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ ആരോപിക്കുന്നു. കണ്ണൂരിലെ എഴുപതാം ബൂത്തില്‍ നടന്ന വോട്ടിംഗിലാണ് കമ്മീഷന് പരാതി നല്‍കിയത്.

പതിനഞ്ചാം തിയതി പോളിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോള്‍ ബിഎല്‍ഒ ആയി ഗീത ഇവരെ വി കമലാക്ഷി എന്ന മറ്റൊരു സ്ത്രീയുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. 82 വയസ്സുള്ള വി കമലാക്ഷിയാണ് കെ കമലാക്ഷിക്ക് പകരം വോട്ട് ചെയ്തത്.
അതേസമയം അസിസ്റ്റന്റ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നേരത്തെ വീട്ടിലെ വോട്ടില്‍ ആള്‍മാറാട്ടം നടത്തിയെന്ന് കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. നേരത്തെ കോഴിക്കോടും വീട്ടിലെ വോട്ടില്‍ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. പെരുവയലില്‍ ആളുമാറി വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി.
അതേസമയം കല്യാശ്ശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചകള്‍ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തല്‍. കല്യാശ്ശേരി മണ്ഡലത്തില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കള്ളവോട്ട് നടന്നത്.
ഇതോടെ ചുമതലയിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാസര്‍കോട് ഗവ കോളേജില്‍ നടന്ന മോക്ക് പോളില്‍ താമരയ്ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications