സുഡാനില്‍ കൊല്ലപ്പെട്ട ആലക്കോട് സ്വദേശിയുടെ ഭാര്യയേയും മകളേയും ഇന്ത്യയിലേക്ക് എത്തിക്കും
തളിപ്പറമ്പ്: ആഭ്യന്തരയുദ്ധം അതിരൂക്ഷമായ സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബലി, മകള്‍ മരീറ്റ എന്നിവര്‍ പോര്‍ട്ട് സുഡാനിലെത്തി. കഴിഞ്ഞ 24 ന് വൈകുന്നേരം ഇവരെ കമ്പിനിയുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് പോര്‍ട്ട് സുഡാനിലേക്ക് പുറപ്പെട്ടത്. അര്‍ധരാത്രിയോടെയാണ് അവിടേക്ക് എത്തിയത്. ഇവര്‍ ബുധനാഴ്ച്ച രാവിലെ ഇന്ത്യയിലേക്ക് വരുന്നതിനാവശ്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ എത്രയും വേഗം കപ്പല്‍മാര്‍ഗം ജിദ്ദയില്‍ എത്തിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 27-ന് ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം.
പതിനൊന്നുദിവസം മുന്‍പാണ് ആലക്കോട് നെല്ലിക്കപ്പാറ കാക്കടവ് സ്വദേശിയും ആലവേലില്‍ അഗസ്റ്റിന്‍-മേഴ്‌സി ദമ്പതികളുടെ മകനുമായ ആല്‍ബര്‍ട്ട്(49) ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കൊല്ലപ്പെട്ടത്. പത്തുദിവസത്തോളം ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകളും ഖര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ തങ്ങുകയായിരുന്നു. ഭാര്യയും മകളും നാട്ടില്‍ നിന്നും സുഡാനിലേക്ക് പോയത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്. നാട്ടില്‍ നിന്നും കൊണ്ടു പോയ ഭക്ഷണ സാധനങ്ങളാണ് ഇവര്‍ കഴിച്ചു കൊണ്ടിരുന്നത്.

കുടിവെളളം പോലും കിട്ടാതിരുന്ന സാഹചര്യത്തിലാണ് കമ്പിനി അധികൃതര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സൈന്യവും അര്‍ധസൈന്യവും അധികാര പോരാട്ടം നടത്തുന്ന സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ ഏപ്രില്‍ 19-നാണ് സൈബല്ലയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്. കാനയഡിലുളള മകന്‍ ഓസ്റ്റിനുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്.
ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണുളളത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സുഡാനില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരുന്ന മിഷന്‍ ഏകോപിപ്പിക്കുന്നത്. സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികളുടെ യാത്രാചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സുഡാന്‍ ആഭ്യന്തരയുദ്ധത്തില്‍ അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സ്വദേശത്തേക്കു കൊണ്ടുവരുന്നത്.
ശോഭയ്ക്ക് കിരീടം വെച്ച് തീയതി ഉൾപ്പെടെ കുറിച്ച പോസ്റ്റ്; പിന്നിൽ..തുറന്ന് പറഞ്ഞ് റോബിൻ












Click it and Unblock the Notifications