ആഡംബര ജീവിതം, ലോട്ടറിയടിച്ചെന്ന് വിശദീകരണം; ഹോം നഴ്‌സായി 21 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് യുവതി
കണ്ണൂര്‍: വൃദ്ധയെ പരിപാലിക്കാന്‍ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്‌സ് വീട്ടിലെ 21 പവന്‍ സ്വര്‍ണ ആഭരണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി. ആദി കടലായിയിലെ രേഖയുടെ വീട്ടില്‍ നിന്നാണ് ഹോം നഴ്‌സ് ആഭരണം മോഷ്ടിച്ചത്.
പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ കെ ആര്‍ സൗമ്യ ( 33 ) ആണു പൊലീസിന്റെ പിടിയിലായത്. കണിച്ചാറിലെ ഒരു വീട്ടില്‍ നിന്നാണ് കെ ആര്‍ സൗമ്യയെ അറസ്റ്റ് ചെയ്തത് എന്ന് കണ്ണൂര്‍ സിറ്റി സി ഐ കെ കെ രാജീവ് കുമാര്‍ പറഞ്ഞു.

രേഖയുടെ ഭര്‍തൃ മാതാവിനെ പരിപാലിക്കാനാണ് സൗമ്യയെ ഹോം നഴ്‌സായി നിയോഗിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യ ആഴ്ചയ്ക്കുള്ളിലുമാണ് രേഖയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
സംഭവത്തില്‍ സൗമ്യയെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ കുറ്റം നിഷേധിച്ചിരുന്നു. മേയ് മാസത്തോടെ അവര്‍ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്ന. എന്നാല്‍ പൊലീസ് ആഴ്ചകളോളം രഹസ്യമായി കുടകിലെ വീടും പരിസരവും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് ആഡംബര ജീവിതമായിരുന്നു സൗമ്യയുടെത് എന്ന് കണ്ടത്തി. ആഡംബര ജീവിതത്തില്‍ സംശയം തോന്നി അയല്‍വാസികളില്‍ ചിലര്‍ സൗമ്യയുടേത് കാര്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ലോട്ടറി അടിച്ചു എന്നാണ് അയല്‍വാസികളെയും മറ്റും സൗമ്യ വിശ്വസിപ്പിച്ചിരുന്നത്.
പിന്നാലെ പൊലീസ് എത്തി വീട് പരിശോധിച്ചപ്പോള്‍ സ്വര്‍ണം പണയം വച്ച റസീറ്റുകളും മറ്റും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൗമ്യയെ കസ്റ്റഡിയില്‍ എടുത്ത പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു എന്ന് സൗമ്യ സമ്മതിക്കുകയായിരുന്നു.
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി
എസ് ഐ എ പി രാജീവന്‍, കെ സ്‌നേഹേഷ്, വി സജിത്ത്, കെ കെ ദീപ എന്നിവരും സൗമ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications