കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവുമായി പിടിയിലായ യുവാവിന് സംഘടനയുമായി ബന്ധമില്ല; ഡിവൈഎഫ്ഐ

Google Oneindia Malayalam News

തലശേരി: ചൊക്ളിയിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡി.വൈ.എഫ്.ഐ തലശേരി ബ്ളോക്ക് കമ്മിറ്റി.യുവാവിന് സംഘടനയുടെ യാതൊരു ഭാരവാഹിത്വമോ ഉത്തരവാദിത്വങ്ങളോയില്ല. ഡിവൈഎഫ്ഐ കൊവിഡ് കാലത്ത് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ താറടിക്കുന്നതിനാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബ്ളോക്ക് ഭാരവാഹികൾ ആരോപിച്ചു.ലോക് ഡൗൺ കാലത്ത് ഡിവൈഎഫ്ഐയുടെ കൊടി കെട്ടി ഭക്ഷണ പദാർത്ഥങ്ങളും മരുന്നും വിതരണം ചെയ്യാൻ ഇയാളുടെ കാർ സർവീസ് നടത്തിയിരുന്നുവെന്നത്തരോപണവും ഡി.വൈ.എഫ്.ഐ തള്ളി.

DYFI

കഴിഞ്ഞ ദിവസമാണ് കാഞ്ഞിരത്തിന്‍ കീഴില്‍ വാടക വീട്ടില്‍ താമസിക്കുന്ന മുഹമ്മദ് അഷ്മീറിനെ 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത് . രോഗികള്‍ക്കുള്ള പൊതിച്ചോറെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്.ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗണ്‍ സമയത്ത് കാറില്‍ കഞ്ചാവ് കടത്തിയിരുന്നത് .തുടർന്നാണ് പിടിയിലായത് ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

അതേസമയം തലശേരി, പാനൂർ, ചൊക്ളി, ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്തുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് എക്സൈസ് സംഘം പറയുന്നത്. കേരളത്തിന് പുറത്ത് നിന്നും മയക്കുമരുന്ന് കൊണ്ട് വന്ന് ചെറുകിടക്കാർക്ക് എത്തിച്ചു കൊടുക്കയാണ് അഷ്മീർ എന്നാണ് എക്സൈസ് നൽകുന്ന വിവരം.

ഇയാൾ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി അനീസ് എക്സൈസ് ഷാഡോ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അൻസാരി ബീഗുവിൻ്റെ നിർദ്ദേശപ്രകാരം സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ നിരീക്ഷണം നടത്തിവന്നിരുന്നത്. കർണാടകയിൽ നിന്നും കഞ്ചാവും മറ്റു മയക്കുമരുന്നും കൊണ്ടുവന്ന് വൻ വിലയ്ക്ക് ഇയാൾ വിൽപ്പന നടത്തിയിരുന്നുവെന്നാണ് എക്സൈസ് നൽകുന്ന വിവരം.പ്രിവൻ്റീവ് ഓഫീസർ കെ ശശികുമാർ ,കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ്, എം.കെ പ്രസന്ന തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

കൊവിഡ്;സഹായ നടപടികൾ ഊർജിതമാക്കി കണ്ണൂർ കോർപറേഷൻ.. സമൂഹ അടുക്കളയും സൗജന്യ ആംബുലൻസ് സർവീസും തുടങ്ങും

English summary
youth arrested with cannabis has no connection with the organization; DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X