കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാരകമയക്കുമരുന്നുമായി യുവാവ് തലശ്ശേരിയില്‍ പിടിയില്‍: എഡിഎംഎ പിടിച്ചെടുക്കുന്നത് മലബാറില്‍ ആദ്യമായി

  • By Desk
Google Oneindia Malayalam News

തലശേരി : തലശേരിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.മലബാറില്‍ ആദ്യമായാണ് 20 ഗ്രാം എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. തലശേരി തിരുവങ്ങാട് റാബിയ ക്വാട്ടേഴ്‌സില്‍ കാസിമിന്റെ മകന്‍ റിന്‍ഷാദ് എന്ന റിജു (30) വിനെയാണ് തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ പയ്യനും പാര്‍ട്ടിയും പിടികൂടിയത്.

<strong>കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകൾ മുരളിയുടെ വേദിയിൽ; വടകരയിൽ കെ മുരളീധരന് ഉജ്ജ്വല സ്വീകരണം...</strong>കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകൾ മുരളിയുടെ വേദിയിൽ; വടകരയിൽ കെ മുരളീധരന് ഉജ്ജ്വല സ്വീകരണം...

തലശ്ശേരി തിരുവങ്ങാട് ആയിരം കോണി എന്ന സ്ഥലത്ത് വെച്ച് നടത്തിയ റെയ്ഡിലാണ് മാരകമയക്കു മരുന്നുമായി 20 ഗ്രാം എം ഡി എം എ(മെഥിലിന്‍ ഡയോക്‌സി മെഥാം ഫിറ്റാമിന്‍) എന്ന അതി മാരകമായ മയക്കുമരുന്നുമായി യുവാവ് പിടിയിലായത്. വിപണിയില്‍ 20 ഗ്രാമിന് രണ്ട് ലക്ഷം രൂപ വില വരും. എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ്സെടുത്തു അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Rinshad

ഒരു മില്ലി ഗ്രാം ഉപയോഗത്തിലുടെ 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂറോളം ലഹരിയുടെ വീര്യം നിലനിര്‍ത്തുകയും, മനോവിഭ്രാന്തി സൃഷ്ടിക്കുകയും, മാനസിക നില തകര്‍ക്കുകയും ചെയ്യും.10 വര്‍ഷത്തില്‍ കുറയാത്തതും 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.തലശ്ശേരിയിലും പരിസരങ്ങളിലും എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ലഹരി മാഫിയക്കാരെ നിരീക്ഷിച്ച് കൊണ്ട് റെയിഡ് നടന്നു വരികയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. റെയ്ഡിന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി വി രാജേഷ് ശങ്കര്‍, കെ കെ സമീര്‍, കെ പി മുഹമ്മദ് ഹബീബ്, സി പി ശ്രീധരന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം കെ പ്രസന്ന, ഡ്രൈവര്‍ സുരാജ് എന്നിവരും നേതൃത്വം നല്‍കി.

English summary
Youth arrested with weapons in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X