മുഖ്യമന്ത്രി രാജിവെക്കണം; കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ബ്ലാക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ കറുപ്പ് വേട്ടയ്‌ക്കെതിരെ കണ്ണൂരിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്ന ആവശ്യവുമായായിരുന്നു പ്രതിഷേധം നടത്തിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രങ്ങള്‍ക്കും വിലക്കെര്‍പ്പെടുത്തിയ ഫാസിസ്റ്റ് നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ചാണ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ഷിബിന വി.കെ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോബര്‍ട്ട് വെള്ളാംവെള്ളി, റിജില്‍ രാജ്, രാഹുല്‍ ദാമോദരന്‍, ജസ്റ്റിസണ്‍ ചാണ്ടികൊല്ലി, ജില്ലാ വൈസ് പ്രസിഡണ്ട് വി രാഹുല്‍, സിജോ മറ്റപ്പള്ളി, ദിലീപ് മാത്യു ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്,
ശ്രീജേഷ് കൊയിലേരിയന്‍, അനൂപ് തന്നട, ഷാജു കണ്ടമ്പേത്ത്,സുമേഷ് കുമാര്‍, സിവി സുമിത്ത്, നവീന്‍ കുമാര്‍, വിജേഷ് കെ. കെ, ഷാനിദ് പുന്നാട്, രോഹിത്ത് കണ്ണന്‍,അനസ് നമ്പ്രം, ജിതിന്‍ പി ലൂക്കോസ്, വി. വി ലിഷ, നിമിഷ വിപിന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
കനത്ത പൊലിസ് സുരക്ഷയുണ്ടായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പൊലിസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രകോപിച്ചു കൊണ്ടു പ്രവര്‍ത്തകര്‍ ജലപീരങ്കിക്കു നേരെയും റോഡ് ഡിവൈഡറിനും നേരെയും അക്രമം നടന്നിരുന്നു. ഇതില്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള നാനൂറ് പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ തൊട്ടുപിറ്റേന്ന് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.












Click it and Unblock the Notifications