തലാസീമിയ ബാധിച്ച ഏഴ് വയസുകാരിയുടെ ചികിത്സയ്ക്ക് വേണ്ടത് 40 ലക്ഷം; കൈകോര്‍ത്ത് ഒരു ഗ്രാമം
കാസര്‍കോട്: തലാസീമിയ രോഗം ബാധിച്ച ഏഴ് വയസുകാരിയ്ക്ക് വേണ്ടി കൈകോര്‍ത്ത് കാസര്‍കോട്ടെ ഒരു ഗ്രാമം. ബദിയടുക്ക പഞ്ചായത്ത് അതിര്‍ത്തിയിലെ ഉള്‍ഗ്രാമമായ പിള്ളങ്കട്ടയിലെ ഉദയന്‍-സവിത ദമ്പതികളുടെ മകള്‍ സാന്വിയ്ക്ക് വേണ്ടിയാണ് ഒരു ഗ്രാമം ഒന്നടങ്കം പണം കണ്ടെത്താനായി അലയുന്നത്. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, മുന്‍ പ്രസിഡന്റ് ആനന്ദ കെ മൊവ്വാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണപിരിവ് നടക്കുന്നത് എന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകള്‍ സംഭാവന നല്കാന് ഉത്സുകരാണ് എന്നും സാന്‍വിയുടെ ചികിത്സയ്ക്കാവശ്യമായ പണം ആ കുടുംബത്തിന്റെ പക്കല്‍ ഇല്ലെന്ന് അവര്‍ക്കറിയാം എന്നും ഹമീദ് പറയുന്നു. സാന്‍വിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ജൂലൈ 20ന് ബെംഗളൂരുവിലെ മജുംദാര്‍-ഷാ മെഡിക്കല്‍ സെന്ററില്‍ നടക്കും. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്റെ മൂത്ത സഹോദരി 12 കാരിയായ തനുശ്രീയാണ് ദാതാവ്.

തനുശ്രീയുടെ ഹ്യൂമന്‍ ല്യൂക്കോസൈറ്റ് ആന്റിജന്‍ സാന്വിയുടേതുമായി 100% പൊരുത്തപ്പെടുന്നുണ്ട്. അതേസയം ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്ക് 40 ലക്ഷം രൂപ കണ്ടെത്തണം. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് പിതാവ് ഉദയന്‍. മകളെ പരിചരിക്കുന്നതിനൊപ്പം തൊഴിലുറപ്പ് ജോലിക്കും അമ്മ സവിത പോകുന്നുണ്ട്. ആറ് മാസം നീണ്ട് നില്ക്കുന്ന ചികിത്സയ്ക്ക് 20 ലക്ഷം രൂപയെങ്കിലും സമാഹരിച്ചാല്‍ തങ്ങള്‍ അവരെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും എന്നാണ് ആനന്ദ കെ മൊവ്വാര്‍ പറയുന്നത്.

ഫണ്ട് ശേഖരണം ഏകോപിപ്പിക്കാന്‍ നാട്ടുകാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബെളിഞ്ച-ബദിയഡ്ക-കാസര്‍കോട് റൂട്ടില്‍ ഓടുന്ന 'ബിലാല്‍' പാസഞ്ചര്‍ ബസ് സാന്‍വിക്ക് വേണ്ടി പണവും ബോധവല്‍ക്കരണവും നടത്തുന്നതിനായി ചാരിറ്റി സര്‍വീസ് നടത്തും. ഇന്ന് ടിക്കറ്റ് ഉണ്ടാകില്ല എന്നും ബസില്‍ സജ്ജീകരിക്കുന്ന പാത്രത്തില്‍ യാത്രക്കാര്‍ക്ക് ഈ ആവശ്യത്തിനായി എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം എന്നും ബസ് ഉടമ മുഹമ്മദ് ഷാഫി പറഞ്ഞു.

സാന്‍വിയുടെ വാര്‍ഡ് മെമ്പര്‍ ആയിഷത്ത് മഷിദ പി തന്റെ ഒരു മാസത്തെ ഓണറേറിയമായ 8,000 രൂപയും മറ്റൊരു 2,000 രൂപയും ഈ ആവശ്യത്തിനായി സംഭാവന ചെയ്തിട്ടുണ്ട്. കാരഡ്ക ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നളിനി കെ, യശോദ എന്‍ എന്നിവരും സാന്‍വിക്ക് ഓണറേറിയം തുക സംഭാവനയായി നല്‍കിയിട്ടുണ്ട്. സാന്‍വി പഠിക്കുന്ന ഫാത്തിമ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളും സംഭാവന യജ്ഞത്തില്‍ പങ്കാളികളാകും എന്ന് പ്രധാനാധ്യാപിക സിസ്റ്റര്‍ പ്രിസില്ല ഡികുഞ്ഞ പറഞ്ഞു.

600 മീറ്റര്‍ കുത്തനെയുള്ള പാതയിലൂടെ അയല്‍വാസിയുടെ വസ്തുവിലൂടെ വേണം ഖാജാമലയിലുള്ള സാന്‍വിയുടെ വീട്ടിലെത്താന്‍. മാതാപിതാക്കള്‍ക്കൊപ്പം, മുത്തച്ഛന്, മുത്തശ്ശി, രണ്ട് അമ്മാവന്മാര് അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് സാന്‍വി കഴിയുന്നത്. നാല് മാസം പ്രായമുള്ളപ്പോഴാണ് സാന്‍വിക്ക് തലാസീമിയ ഉണ്ടെന്ന് കണ്ടെത്തിയത്. അന്ന് മുതല്‍ നാലാഴ്ചയിലൊരിക്കല് സാന്‍വിക്ക് രക്തം മാറ്റുന്നുണ്ട്. തുടക്കത്തില്‍ മൂന്നാഴ്ചയിലൊരിക്കലായിരുന്നു ഇത് ചെയ്തിരുന്നത് എന്ന് അമ്മ സവിത പറയുന്നു.

എല്ലാ മാസവും കുടുംബം മൂന്ന് ബസുകളിലും ഒരു ഓട്ടോറിക്ഷയിലും മംഗളൂരുവിലെ വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയാണ് രക്തം മാറ്റുന്നത്. രക്തപ്പകര്‍ച്ചയ്ക്ക് കാലതാമസം ഉണ്ടായാല്‍, സാന്‍വിക്ക് പനി വരികയും, ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്യും. ലോക്ക് ഡൗണ്‍ കാലത്ത് അവള് ഒരുപാട് കഷ്ടപ്പെട്ടു,'' അച്ഛന് ഉദയന്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിരുന്നു. രക്തപ്പകര്‍ച്ച കാസര്‍കോട് ജില്ലയെ സംബന്ധിച്ച് ഒരു പരീക്ഷണമാണ്.

കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാന്വിക്കായി 350 മില്ലി പാക്കറ്റ് രക്തകോശങ്ങള്‍ ലഭിക്കാന്‍ പിതാവ് 30 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോകണം. മജുംദാര്‍ ഷാ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സാന്‍വിക്ക് മജ്ജ മാറ്റിവയ്ക്കാനുള്ള ശരിയായ സമയമാണിതെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അവള് മറ്റേതൊരു കുട്ടിയെപ്പോലെ ആകും- അമ്മ സവിത പറയുന്നു.
മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications