കാസർകോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ചുമതലയേറ്റു
കാസർകോട്; ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് രാവിലെ 10.45ന് കാസർകോട് കളക്ടറേറ്റിൽ ചുമതയേറ്റു. സ്ഥലം മാറുന്ന ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു കളക്ടറുടെ ചേമ്പറിൽ സ്വീകരിച്ചു.
ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവർ. 2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്. അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റി സ്റ്റീഫൻ എം റോസ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും ഇന്ദിരാഗാന്ധി നാഷ്ണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദവും മുംബൈ യൂണിവേവ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബിരുദവും നേടിയിട്ടുണ്ട്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

നിലവിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. പരേതനായ റൺവീർ ചന്ദ് ഭണ്ഡാരിയുടെയും സുഷമ്മ ഭണ്ഡാരിയുടെയും മകളാണ്.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
ഭർത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളിയിലെ ന്യൂറൽ എൻജിനീയർ നികുഞ്ച് ഭഗത്. മക്കൾ: വിഹാൻ, മിറാൾ












Click it and Unblock the Notifications