കാസർകോട് മദ്യലഹരിയില്‍ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു
കാസർകോട്: കാസർകോട് മദ്യലഹരിയില്‍ ബി ജെ പി പ്രവർത്തകർ ഏറ്റമുട്ടി ഒരാള്‍ക്ക് കുത്തേറ്റു. കുഡ്‍ലുവിലാണ് ബി ജെ പി പ്രവർത്തർ തമ്മില്‍ വാക്ക് തർക്കവും കത്തിക്കുത്തും നടന്നത്. പ്രശാന്ത് എന്ന ബി ജെ പി പ്രവർത്തകനാണ് വയറ്റിൽ കുത്തേറ്റത്. പരിക്കേറ്റ ഇയാലെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രദേശത്തെ തന്നെ ബി ജെ പി പ്രവർത്തകനായ മഹേഷാണ് പ്രശാന്തിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. മഹേഷും പ്രശാന്തും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിന് ശേഷമുള്ള തർക്കം സംഘർഷചത്തില്‍ കലാശിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് പ്രശാന്തിനേറ്റത്. പത്ത് സെന്‍റിമീറ്ററോളം നീളത്തിൽ പ്രശാന്തിന്‍റെ വയറിൽ കീറലുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. പരിക്ക് ഗുരുതരമാണെങ്കിലും പ്രശാന്ത് നിലവില്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

2013 ല്‍ എസ് ഡി പി ഐ പ്രവർത്തകനായ സൈനുൽ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. മറ്റി നിരവധി കേസുകളും ഇരുവർക്കുമെതിരേയുണ്ട്. പ്രശാന്ത് 15 ഓളം കേസുകളില്‍ പ്രതിയാണ്. ഇയാൾക്കെതിരെ നേരത്തേ കേരളാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. നാല് മാസം മുന്‍പാണ് ഇതില്‍ ഇളവ് അനുവദിച്ചിരുന്നത്.
Recommended Video
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications