Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിൽ രാജ്‌മോഹന്‍ ഉണ്ണിത്താന് നേര്‍ക്ക് അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും, രണ്ട് പേർക്കെതിരെ കേസ്

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ കാസര്‍കോഡ് എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് നേര്‍ക്ക് അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും. ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സംഭവം. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സെക്കന്‍ഡ് എസി കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു എംപി യാത്ര ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

മദ്യപിച്ച് ട്രെയിനില്‍ കയറിയ രണ്ട് പേരാണ് എംപിയോട് അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. കാഞ്ഞങ്ങാട് നിന്നാണ് ഇവര്‍ എംപി യാത്ര ചെയ്യുന്ന കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവരും സംഭവം നടക്കുമ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോടൊപ്പം ട്രെയിനിലുണ്ടായിരുന്നു.

mp

സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രണ്ട് പേര്‍ക്കെതിരെ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍പിഎഫ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. തന്നെ ആക്രമിക്കണം എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് അവര്‍ മദ്യപിച്ച് ട്രെയിനില്‍ കയറിയത് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. മാത്രമല്ല തൊട്ട് മുന്‍പ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച് എംപിയുടെ യാത്രയെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

യഥാർത്ഥ പേര് മണിക്കുട്ടനെന്നല്ല, കുട്ടിക്കാലം കഷ്ടപ്പാടിന്റേത്, കോളേജിൽ നിന്ന് പുറത്താക്കി, മണിക്കുട്ടനെ കുറിച്ച് അറിയാത്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+