കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർകോഡ് കൊറോണ വൈറസ് പരത്തിയ ആൾക്കെതിരെ കേസെടുത്തു: കടകൾ അടപ്പിക്കാൻ ജില്ലാ കലക്ടർ രംഗത്തിറങ്ങി

  • By Desk
Google Oneindia Malayalam News

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജില്ലയിൽ കൊറോണ വൈറസ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വ്യാ​പ​ക​മാ​യി പൊതു ജനസ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട വ്യക്തിക്കെതിരെ പൊലീസ് കേ​സെ​ടു​ത്തു. കു​ഡ്‌​ലു സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​റി​ന് എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത്. ഇ​യാ​ളി​ൽ നി​ന്നാ​ണ് അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് പ​ട​ർ​ന്ന​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​യാ​ൾ പാ​ലി​ച്ചി​ല്ല. നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ൾ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊറോണ: തൊഴിലാളികളെ പിരിച്ചു വിടരുത്, ശമ്പളത്തിന് 80% ഗ്രാന്‍റായി നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്കൊറോണ: തൊഴിലാളികളെ പിരിച്ചു വിടരുത്, ശമ്പളത്തിന് 80% ഗ്രാന്‍റായി നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്

ഇതിനിടെ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്ന​താ​യി ആ​ശ​ങ്ക​പ്പെ​ടു​ന്ന ജി​ല്ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ. സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് തു​റ​ന്ന ക​ട​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ശനിയാഴ്ച്ച രാവിലെ മുതൽ അ​ട​പ്പി​ക്കാൻ തുടങ്ങി. ജില്ലാകള​ക്ട​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ക​ട​ക​ൾ അ​ട​പ്പി​ച്ച​ത്. നി​ർ​ദേ​ശം പാ​ലി​ക്കാ​തെ തു​റ​ന്ന ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ട​ക​ൾ രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ മാ​ത്ര​മേ തു​റ​ന്നു് പ്ര​വ​ർ​ത്തി​പ്പാ​ക്കാ​വു എ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

19 പേർക്ക് സ്ഥിരീകരിച്ചു

19 പേർക്ക് സ്ഥിരീകരിച്ചു

വെ​ള്ളി​യാ​ഴ്ച ആ​റു​പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ൻ കീ​ഴി​ലാ​യ​ത്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘിക്കു​ന്ന​വ​ർ​ക്കെ​തി​രെ 1897 ലെ ​പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ആ​ക്ടി​ലെ സെ​ക്ഷ​ൻ 2(1) പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് കൂ​ടി​യാ​യ കാ​സ​ർ ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

സർക്കാർ ഓഫീസുകൾ അടച്ചിടും

സർക്കാർ ഓഫീസുകൾ അടച്ചിടും


ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും മ​റ്റ് പൊ​തു, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും ഒ​രാ​ഴ്ച അ​ട​ച്ചി​ടും. അ​വ​ശ്യ ​സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​ക്കാ​ലം എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ച്ചി​ട​ണം. എ​ല്ലാ ക്ല​ബു​ക​ളും സി​നി​മാ​ശാ​ല​ക​ളും ര​ണ്ടാ​ഴ്ച പ്ര​വ​ർ​ത്തി​ക്കി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളാ​യ പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ തു​ടങ്ങി​യ​ ഇടങ്ങളിൽ കൂ​ട്ടം​കൂ​ടു​ന്ന​തി​ന് അ​നു​വ​ദി​ക്കി​ല്ല. ഓ​ഫീ​സു​ക​ൾ അ​വ​ധി​യാ​ണെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ജി​ല്ല വി​ട്ടു​പോ​ക​രു​ത്. ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​വ​ർ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.

 സമ്പർക്കത്തിലേർപ്പെട്ടത് 1500 പേരുമായി

സമ്പർക്കത്തിലേർപ്പെട്ടത് 1500 പേരുമായി

ഇതിനിടെ കൊറോണ ബാധിതനായ വ്യക്തി കൃത്യമായി കാര്യങ്ങൾ പറയാത്തതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കൽ ദുഷ്കരമായിരിക്കുകയാണെന്ന് ജില്ലാ കലക്ടർ പി കെ സുധീർ ബാബു അറിയിച്ചു. നിരവധി ആളുകമുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് സൂചന ആരോഗ്യ വകുപ്പ് തയാറാക്കിയ കണക്കുകൾ പ്രാഥമിക പ്രകാരം തന്നെ അയാൾ ഏറ്റവും ചുരുങ്ങിയത് 1500 പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം കോഴിക്കോട്ടെ രണ്ടു ജ്വല്ലറികൾ 'ലോഡ്ജ്, കാസർഗോട്ടെ വിവാഹ വീട്, ഫുട്ബാൾ മത്സരം നടന്ന സ്റ്റേഡിയം രണ്ട് എംഎൽഎമാർ തുടങ്ങി സമൂഹ വ്യാപനത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ ഒട്ടേറെയാണ്. ഇതിൽ ഒട്ടുമിക്ക സ്ഥലങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും രോഗി ചില കാര്യങ്ങൾ വിട്ടു പറയാൻ മടിക്കുന്ന ചില സ്ഥലങ്ങൾ ഉള്ളതു കാരണം പൂർണമായുള്ള സമ്പർക്ക പട്ടിക തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ പറയുന്നു.

 609 പേർ നിരീക്ഷണത്തിൽ

609 പേർ നിരീക്ഷണത്തിൽ


ജില്ലയിൽ കൊറോണ വൈറസ് രോഗലക്ഷണവുമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 609 ആയി ഉയർന്നു. ഇതിനു പുറമെ 13 പേർ ജില്ലാ ജനറൽ ആശുപത്രികളിലും ചികിത്സയിലാണ്. ഇന്നലെ ഒരാൾക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലക്ഷണമുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പും പൊലീസും ജാഗ്രതയിലാണ്.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam
 നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന്

നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന്

വിദേശങ്ങളിൽ നിന്ന് വരുന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ നേരെ വീട്ടിലെത്തുന്നുണ്ടെന്ന് പറയുന്നു. മേൽപറമ്പ് എസ്‌ ഐയുടെ വാട്‌സ് ആപ് സന്ദേശം അതാണ് തെളിയിക്കുന്നത്. ബേവിഞ്ച, തെക്കിൽ, ബണ്ടിച്ചാൽ എന്നിവിടങ്ങളിൽ നിരവധി പേർ ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിട്ടുണ്ടെന്നും ഇവരാരും തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ആശുപത്രികളിലെ ഹെൽപ് ഡെസ്‌കുമായോ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് എസ്‌ഐ പറയുന്നത്. വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ഗൾഫിൽ നിന്നും എത്തിയവരും കുട്ടികളും പോകരുതെന്നുമൊക്കെ എസ്‌.ഐ വാട്‌സ് ആപ്പിൽ മെസ്സേജ് ഇട്ടത് ഗൾഫിൽനിന്നും വരുന്നവരുടെ നിരുത്തരവാദപരമായ സമീപനത്തിന് തെളിവാണെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

English summary
Case against Coronavirus patient over violationg rules after reches in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X