കാസര്‍കോട്ട് ഹോമിയോപ്പതി വകുപ്പ് കോവിഡാനന്തര ചികിത്സാ ക്ലിനിക്കുകള്‍ സജ്ജമാക്കുന്നു
കാസര്‍കോട്: ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ലയില്‍ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. കോവിഡ്-19 ഒരു മഹാമാരിയായി തുടരുന്നതിനൊപ്പം, കോവിഡ് ഭേദമായവരില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹോമിയോപ്പതി വകുപ്പ് ഈ രീതിയില്‍ ഒരു സംവിധാനം ആരംഭിക്കുന്നത്.

ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നോഡല്‍ ഓഫീസറായിട്ടുള്ള ഒരു സംവിധാനം ജില്ലയില്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ആയുഷ് ഡിസ്പെന്‍സറികളും കോവിഡാനന്തര ഹോമിയോപ്പതി പ്രാഥമിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. എല്ലാ ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലും പകല്‍ 12 മുതല്‍ 2 മണി വരെ ഈ കേന്ദ്രത്തിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്.
ജില്ലാ ഹോമിയോ ആശുപത്രികള്‍ കോവിഡാനന്തര ഹോമിയോപ്പതി റഫറല്‍ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ ലഭ്യമായ കിടക്കകളുടെ 20% കോവിഡാനന്തര ചികിത്സകള്‍ക്ക് മാത്രമായി മാറ്റിവെക്കുന്നതാണ്.
ഇതിനായി സ്ഥാപനങ്ങളില്‍ ആവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശോകകുമാര് ഐ.ആര്. അറിയിച്ചു. കോവിഡ് വന്നതിനുശേഷവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്ക്കും ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതും തുടര്‍ചികിത്സകള്‍ സ്വീകരിക്കാവുന്നതുമാണ്.
Recommended Video
കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ടെലിഫോണ്‍/വീഡിയോകോള്‍ വഴി ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം തന്നെ ഒരുക്കിയിട്ടുള്ളതായും ഡി.എം.ഒ. അറിയിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications