കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട് നഗരസഭ പൊതുശ്മശാനം കുറച്ച് വെറൈറ്റിയാണ്, ഒന്നില്‍ പേര്‍ മരിച്ചാല്‍ കുടുങ്ങും

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ഒരു ദിവസം ഒരാള്‍ മരിച്ചാല്‍ മതി. കാഞ്ഞങ്ങാട് നഗരസഭ മനസ്സില്‍ പറയുന്നത് ഇക്കാര്യമായിരിക്കും. കേട്ടിട്ട് ഞെട്ടണ്ട. ഇത് അവര്‍ പറയാന്‍ സാധ്യതയുള്ള കാര്യമാണ്. ഇവിടെ ശ്മശാനത്തിന്റെ കാര്യം അങ്ങനെയാണ്. ഇവിടെ നഗരസഭയുടെ പൊതുശ്മാശനത്തിന്റെ കാര്യം ദയനീയമാണ്. ഒരു ദിവസം ഒന്നിലധികം മരിച്ചാല്‍ ഇവര്‍ കുടുങ്ങുമെന്ന് സാരം. ഒരു ദിവസം ഒരു മൃതദേഹം സംസ്‌കാരിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. പതിനൊന്ന് വര്‍ഷം മുമ്പ് 17 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച നഗരസഭയുടെ പൊതുശ്മശാനമാണ് അധകൃതരുടെ കൈയ്യിലിരുപ്പ് കൊണ്ട് നശിക്കുന്നത്.

സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി, അത് ക്രൈംബ്രാഞ്ചിന്റെ കൈയ്യില്‍: സംവിധായകന്‍സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി, അത് ക്രൈംബ്രാഞ്ചിന്റെ കൈയ്യില്‍: സംവിധായകന്‍

1

എല്ലാ വിധ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കാനായി മൂന്ന് ബര്‍ണറുകളും സ്ഥാപിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണവും ഇപ്പോള്‍ യാതൊരു കാര്യത്തിനും കൊള്ളാതെ ഉപയോഗശൂന്യമായ നിലയിലാണ്. ഒരു ദിവസം ഒന്നിലധികം മൃതദേഹങ്ങള്‍ എത്തിയാല്‍ ഒന്ന് തിരിച്ച് കൊണ്ട് പോകേണ്ട സ്ഥിതിയാണ്. ഇത് മാത്രമല്ല പ്രശ്‌നം. ശ്മശാനത്തിനായി ഒരുക്കിയ ജലവിതരണ സംവിധാനവും ശുചിമുറികളും തകരാറിലായി. ഹൊസ്ദൂര്‍ഗ് കോട്ടയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന ശ്മശാനത്തിനാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. മാരിയമ്മ സേവാസമിതിക്കാണ് ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല ഇപ്പോഴുള്ളത്.

മാരിയമ്മ സേവാസമിതി ഇപ്പോള്‍ ഓരോ മൃതദേഹം സംസ്‌കരിക്കുന്നതിനും കിട്ടുന്ന തുകയില്‍ നിന്നും ഒരു നിശ്ചിത തുക നഗരസഭയില്‍ അടയ്ക്കുന്നുണ്ട്. അടുത്ത കാലത്ത് നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷനായ രവീന്ദ്രന്‍ പുതുക്കൈയുടെ നേതൃത്വത്തില്‍ പ്രദേശവാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഇവിടെ എത്തിച്ചെങ്കിലും സൗകര്യമില്ലാതിരുന്നതിനാല്‍ മടക്കി. ഒടുവില്‍ നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പൊതുശ്മശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇത്രയധികം പ്രതിസന്ധിയിലാണ് കാഞ്ഞങ്ങാട്ടുകാര്‍.

മംഗളൂരുവില്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതം ചെലവിട്ടാണ് ശ്മശാനത്തില്‍ കാസ്റ്റ് അയണില്‍ മൂന്ന് ബര്‍ണറില്‍ സ്ഥാപിച്ചത്. ആദ്യം ചിരട്ടയായിരുന്നു ബര്‍ണറില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പിന്നീട് ഉപ്പ് ഉപയോഗിച്ചിരുന്നു. ഇതോടെ ബര്‍ണര്‍ പൊട്ടി. പിന്നീട് വിറകുകളാണ് ഉപയോഗിച്ച്തുടങ്ങി. എന്നാല്‍കൂടുതല്‍ സമയെടുക്കാന്‍ തുടങ്ങി. രണ്ട് ബര്‍ണറുകള്‍ ഉപയോഗിക്കാനാവാത്ത സാഹചര്യത്തില്‍ ശ്മാശനത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും പ്രതിസന്ധിയിലാണെന്ന് പറയാം. ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച ശ്മശാനമാണ് ഇതോടെ നശിക്കുന്നത്. നഗരസഭാ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രംഅഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം

English summary
kanhangad municipal corporation facing challenges in crematorium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X