10 പേര്‍ ചേര്‍ന്ന് മര്‍ദനം, പേശികള്‍ വെള്ളം പോലെയായി; സിദ്ദീഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കാസര്‍കോട്: പ്രവാസിയായിരുന്ന അബൂബക്കര്‍ സിദ്ദീഖ് ക്വട്ടേഷന്‍ സംഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനം സിദ്ദിഖിന് നേരിട്ടുവെന്ന് അടിവരയിടുന്നതാണ് റിപ്പോര്‍ട്ട്. സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ച് വെള്ളം പോലെയായിരുന്നുവെന്ന് മൃതദേഹ പരിശോധന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പേശികള്‍ ഇങ്ങനെയാവണമെങ്കില്‍ ഏറ്റവും കുറഞ്ഞത് അയ്യായിരം തവണയെങ്കിലും അടിയേറ്റിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് സംഭവത്തിന്റെ ക്രൂരതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. കിട്ടാനുള്ള പണത്തിന്റെ പേരിലാണ് ഇവരെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചതെന്നാണ് വിവരം.

സിദ്ദിഖിന്റെ അരയ്ക്ക് താഴെ നിരവധി തവണ മര്‍ദിച്ച പാടുകളുണ്ട്. കാല്‍വെള്ളയിലും അടിച്ച പാടുകള്‍ ഉണ്ട്. നിതംബത്തിലെ പേശികളാണ് അടിയേറ്റ് വെള്ളം പോലെയായത്. നെഞ്ചിന് ചവിട്ടേറ്റുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറിനേറ്റ ക്ഷതം മനസ്സിലാക്കാന്‍ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിട്ടായിരുന്നു ഇയാള്‍ക്ക് കൂടുതല്‍ അടികളേറ്റത്. തലയിലേറ്റ അടിയുടെ ആഘാതമാണ് സിദിഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സിദ്ദിഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്ത് അന്‍സാരിയെയും ക്വട്ടേഷന്‍ സംഘം വിട്ടയക്കുകയായിരുന്നു.
അതേസമയം അന്‍വറിന്റെയും അന്‍സാറിയുടെയും ശരീരത്തില്‍ എത്രത്തോളം കൊടിയ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്ന് തെളിയിക്കുന്ന പാടുകളുണ്ട്. ഇവരെ തലകീഴായി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. രണ്ട് പേരും കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലാവുന്നത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയില്‍ വെച്ചായിരുന്നു ആദ്യ മര്‍ദനം. പിന്നീട് ബോളംകളയിലെ കാട്ടില്‍ വെച്ചും തന്നെ സംഘം മര്‍ദിച്ചതായി അദ്ദേഹം പറഞ്ഞു. മര്‍ദിച്ചതെല്ലാം പണത്തിന്റെ കാര്യം ചോദിച്ചായിരുന്നു. പണം എന്ത് ചെയ്‌തെന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടിയിരുന്നത്.
അന്‍സാരിയെയും തന്നെയും രണ്ടിടങ്ങളില്‍ കൊണ്ടുപോയിട്ടായിരുന്നു മര്‍ദിച്ചതെന്ന് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. അന്‍വറിന്റെ സഹോദരനാണ് മര്‍ദത്തില്‍ കൊല്ലപ്പെട്ട സിദിഖ്. സംഘത്തില്‍ പന്ത്രണ്ട് പേരിലേറെ ഉണ്ടായിരുന്നു. മര്‍ദനത്തിന് പിന്നാലെ പൈവളിഗയില്‍ ഇറക്കി വിടുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. കൊല്ലപ്പെട്ട സിദിഖിന്റെ കാലിന്റെ അടിയില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിക്കുന്നതിനും അര മണിക്കൂര്‍ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടാവുമെന്് ഡോക്ടര്‍ പറയുന്നു. സിദ്ദിഖിന്റെ സഹോദരനെയും അന്‍സാറിനെയും രണ്ട് ദിവസം മുമ്പാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഇവരെ ഉപയോഗിച്ച് സിദിഖിനെയും വിളിച്ച് വരുത്തുകയായിരുന്നു.












Click it and Unblock the Notifications