Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ഞങ്ങളുടെ വീട്ടില്‍ കറന്റില്ല....ഒമ്പതാം ക്ലാസുകാരിയുടെ കത്ത്, ഒടുവില്‍ സംഭവിച്ചത്!!

പെരിയ: കൂട്ടുകാരെല്ലാം ഓണ്‍ലൈന്‍ പഠനം തനിക്ക് മാത്രമില്ലല്ലോ എന്ന സങ്കടത്തിലാണ് അഫ്രീന മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. തന്റെ വീട്ടില്‍ വൈദ്യുതിയില്ലെന്ന അഫ്രീന മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിക്കുകയായിരുന്നു. ആ കത്ത് വെളിച്ചം പകര്‍ന്ന് കൊടുത്തത് അഞ്ച് കുടുംബങ്ങളാണ്. ഇതിന് പുറമേ മറ്റ് നാല് കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ വീട്ടില്‍ വെളിച്ചമെത്തും. പെരിയ ചെര്‍ക്കാപ്പാറയിലെ തന്റേത് ഉള്‍പ്പെടെയുള്ള കുടിലുകളിലെ ദുരവസ്ഥയെ പറ്റിയാണ് അഫ്രീന കത്തില്‍ പറഞ്ഞിരുന്നത്.

1

വൈദ്യുതി എത്താത്തത് കൊണ്ട് ഓണ്‍ലൈന്‍ പഠനം അസാധ്യമാകുന്നത് സംബന്ധിച്ചാണ് അഫ്രീന കത്തെഴുതിയത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ് അഫ്രീന. ഇവര്‍ എഴുതിയ കത്ത് ഫലം കണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കകം വൈദ്യുതി വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അഫ്രീനയുടെ വീട്ടിലെത്തി. മൂന്ന് വൈദ്യുതി തൂണുകള്‍ സ്ഥാപിച്ച് ലൈന്‍ വലിക്കുന്ന പണി അതിവേഗത്തിലാണ് നടന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ വൈദ്യുതിയെത്തുകയും ചെയ്തു.

്അതേസമയം അഫ്രീനയ്ക്ക് അതിലേറെ സന്തോഷമുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. തന്നെ പോലെ തന്നെ ദുരിതം അനുഭവിക്കുന്ന നാല് അയല്‍വീടുകളിലും വൈദ്യുതി എത്താനും അഫ്രീന നിമിത്തമായിരിക്കുകയാണ്. സമീപത്തെ നാല് വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി രേഖകള്‍ ശരിയാക്കി നല്‍കിയാല്‍ ഉടന്‍ കണക്ഷന്‍ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ആവിക്കരയിലെ വാടക വീട്ടിലായിരുന്നു അഫ്രീനയും ഉമ്മ ഫാസിലയും എട്ടാം ക്ലാസുകാരിയായ സഹോദരി ലാഫിയയും മുമ്പ് താമസിച്ചിരുന്നത്.

പിതാവ് അഷ്‌റഫ് എട്ട് വര്‍ഷം മുമ്പേ ഉപേക്ഷിച്ച് പോയതാണ് ഈ കുടുംബത്തെ. കോവിഡ് കാലം കാഞ്ഞങ്ങാട് വസ്ത്രാലയത്തിലുണ്ടായിരുന്ന ഫാസിലയുടെ ജോലിയും നഷ്ടമാക്കി. ഇതോടെ വാടക വീടും ഒഴിയേണ്ടി വന്നു. സുഹൃത്ത് മുഖേനയാണ് ചെര്‍ക്കാപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെത്തി കുടില്‍ കെട്ടിയത്. ക്ലാസ് അധ്യാപിക പ്രിന്‍സിയാണ് വീട്ടില്‍ വൈദ്യുതിയില്ലാത്ത കാര്യം അഫ്രീനയെ കൊണ്ട് മുഖ്യമന്ത്രിക്ക് എഴുതാന്‍ പറഞ്ഞത്. സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ എത്തി ടാബ് നല്‍കിയെങ്കിലും റേഞ്ചില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം സുഗമമല്ലെന്നാണ് അഫ്രീനയുടെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+