കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിര്‍ത്തി കാക്കുന്ന പോലീസിന് വേറെ നിയമമാണോ? ചട്ടത്തിന് പുല്ലുവില, അവര്‍ പറയുന്നു!!

Google Oneindia Malayalam News

കാസര്‍കോട്: കേരളാ പോലീസിന് കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ലെന്ന് പരാതി. ഏഴുദിവസം ജോലി ഏഴുദിവസം വിശ്രമം എന്ന രീതിയാണ് ഇപ്പോള്‍ പോലീസില്‍ പുതുതായി നടപ്പാക്കിയ ക്രമീകരണം. എന്നാല്‍ ഏറെ വെല്ലുവിളിയുള്ള ചെക്ക് പോസ്റ്റുകളില്‍ അത് നടപ്പാക്കാത്തതിനെതിരെയാണ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.

1

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, ആദൂര്‍, ബദിയഡുക്ക, രാജപുരം, സ്റ്റേഷനുകളില്‍ നിന്നാണ് അതാതിടത്തെ കര്‍ണാടക അതിര്‍ത്തികളിലേക്ക് പോലീസുകാരെ വിന്യസിക്കുന്നത്. അവര്‍ 24 മണിക്കൂര്‍ ജോലി ചെയ്ത് അടുത്ത 24 മണിക്കൂര്‍ വിശ്രമിക്കുകയാണ്. അതേസമയം യഥാര്‍ത്ഥത്തില്‍ ഇത് രണ്ട് തരത്തിലുള്ള നീതിയാണ്. അതിന് പുറമേ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതുമാണ്.

തുടര്‍ച്ചയായി ഏഴ് ദിവസം ജോലി ചെയ്ത ശേഷം അടുത്ത ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ചട്ടം. എന്നാല്‍ ഇവര്‍ക്ക് അത് ബാധകമായിട്ടില്ല. ജോലിക്കിടയില്‍ ഏതെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധിക്കുകയാണെങ്കില്‍ ചങ്ങല പൊട്ടാതെ രോഗം എല്ലാവരിലേക്കും പകരാന്‍ ഇത് ഇടയാക്കുമെന്നും ആശങ്ക ഉയര്‍ന്നിരുന്നുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള ചെക് പോ്റ്റുകല്‍ വഴിയാണ് കോവിഡ് വ്യാപിച്ച മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് മലയാളികള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നത്.

അതേസമയം അതിര്‍ത്തികളില്‍ കൃത്യമായ യാത്രാപാസ് ഇല്ലാതെ എത്തുന്നവര്‍ രാവും പകലും മണിക്കൂറുകളോളം ചെക് പോസ്റ്റ് പരിസരത്ത് തങ്ങുന്നുണ്ട്. ഇതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ഇതിലൂടെ വര്‍ധിക്കുകയാണ്. ചെക് പോസ്റ്റില്‍ യാത്രാരേഖ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗ ഭീഷണി കൂടുതല്‍ നേരിടേണ്ടത്. കൂടുതല്‍ പോലീസുകാരെ എത്തിച്ച് അതിര്‍ത്തിയിലെ ജോലി ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

പ്രിയങ്കയ്ക്ക് പിഴച്ചത് ഒരൊറ്റ കാര്യത്തില്‍, തിരുത്തും, 4 കാര്യങ്ങള്‍, നോട്ടമിട്ടത് ഇവരെ, മുന്നോട്ട്പ്രിയങ്കയ്ക്ക് പിഴച്ചത് ഒരൊറ്റ കാര്യത്തില്‍, തിരുത്തും, 4 കാര്യങ്ങള്‍, നോട്ടമിട്ടത് ഇവരെ, മുന്നോട്ട്

English summary
border police raises complaint about duty time differences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X