ഹാര്‍ബറില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍....കവാടം ഉപരോധിച്ചു, സ്തംഭിച്ച് മീന്‍ക്കച്ചവടം!!
ചെറുവത്തൂര്‍: ചെറുകിട കച്ചവടക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധത്തില്‍ വന്‍ പ്രതിഷേധം. മടക്കര തുറമുഖത്താണ് പ്രശ്നങ്ങള്‍ ശക്തമായത്. ഇവിടെ നിന്ന് മീന്‍ കയറ്റി പുറപ്പെട്ട വാഹനങ്ങള്‍ കവാടത്തില്‍ മീന്‍ വില്‍പ്പന നടത്തുന്ന തൊഴിലാളികള്‍ തടഞ്ഞു. തുറമുഖ കവാടം ഇവര്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം ബോട്ടുകളും വള്ളങ്ങളും ചെമ്മീനുമടക്കം ധാരാളം മത്സ്യം തുറമുഖം എത്തിച്ചിട്ടും ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഉള്ളില്‍ കയറാനാവാത്തതിനെ തുടര്‍ന്ന് മത്സ്യം ലഭിച്ചിരുന്നില്ല.

തൈക്കടപ്പുറത്ത് സ്ത്രീ തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്. പോലീസ് സംഘം മടക്കരയിലെത്തി തൊഴിലാളികളോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ടെത്തി തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇതും പരാജയപ്പെട്ടു.അതേസമയം തുറമുഖത്ത് നിന്ന് വാങ്ങിയ മീന്‍ ഐസ് നിറച്ച് സംരക്ഷിക്കാനാവാത്ത മൊത്ത കച്ചവടക്കാര്‍ വലയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
പ്രതിഷേധത്തെ തുടര്‍ന്ന് തുറമുഖത്തിന് അകത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് പുറത്ത് പോകാനോ ഐസ് കയറ്റിയ വാഹനങ്ങള്‍ക്ക് അകത്ത് കടക്കാനോ സാധിച്ചില്ല. രാവിലെ തുറമുഖത്ത് എത്തിയ ബോട്ടുകള്‍ വള്ളങ്ങള്‍ എന്നിവയില്‍ നിന്ന് മൊത്തക്കച്ചവടക്കാര്‍ തുരമുഖത്തിനകത്ത് സംഭരിച്ച ആയിരക്കണക്കിന് കിലോ ചെമ്മീന്‍ ഇതോടെ ഐസിടാനാവാതെ കച്ചവടക്കാര്‍ വലയുകയും ചെയ്തു. പ്രശ്നങ്ങള്‍ ഒരുപാട് നീണ്ടെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ തന്നെ എല്ലാം അവസാനിച്ചു.
അതേസമയം തുറമുഖത്ത് നിന്ന് മീന്‍ ലഭിക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോയത്. മീന്വില്പനയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടാക്കിയ ധാരണ മൊത്തവിതരണക്കാര്‍ അട്ടിമറിച്ചെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം. ഇരട്ടിയില്‍ അധികം വില കൂട്ടിയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് മീന്‍ നല്‍കുന്നതെന്നാണ് ആരോപണം. അതേസമയം മടക്കരയില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് മീന്‍ എത്തിച്ച് നല്കാന് ധാരണയായിരിക്കുകയാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications