Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ തുടരുന്നു;കാസറഗോഡ് ജില്ലയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസറഗോഡ്; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സി ബി എസ് ഇ, ഐ സി എസ് ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.

 rains1-1591076195-1648986402

അതേസമയം ജില്ലയിൽ ദുരിതപെയ്ത്തിൽ പലയിടങ്ങളിലും മണ്ണടിച്ചൽ ഉണ്ടായി. മടിക്കേരി മണ്ഡലത്തിൽ മണ്ണിടിച്ചലിനെ തുടർന്ന് 250 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നഗരസഭ കൗൺസിൽ നോട്ടീസ് നൽകി. കാഞ്ഞങ്ങാട് അജാനൂരിൽ തീരദേശ മേഖലകളിലെ നിരവധി വീടുകളിലും ക്വാർട്ടേഴ്സിലും വെള്ളം കയറി. കൊളവയൽ , ഇട്ടമ്മൽ, ഇഖ്ബാൽ ജങ്ഷൻ ഭാഗങ്ങളിലെല്ലാം വെള്ളപ്പൊക്കം ഉണ്ടായി.

'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

നീലേശ്വരത്ത് വെള്ളം കയറിയതിനാൽ മടിക്കൈയിൽ 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടന നിലയും പിന്നിട്ട അവസ്ഥയിലാണ്.താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.

മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. വെള്ളരിക്കുണ്ട് കറ്റാംകവല ചുരത്തിൽ മണ്ണിടിച്ചൽ മൂലം റോഡ് രണ്ടായി പിളർന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രകൾ ജനം പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+