മഴ: കാസർഗോഡ് ഉരുൾപൊട്ടി; ഒഴുക്കിൽ പെട്ട സ്ത്രീക്കായി തിരച്ചിൽ തുടരുന്നു
കാസർഗോഡ്: ജില്ലയിൽ ഉരുൾപ്പൊട്ടി. വെള്ളരിക്കുണ്ട് താലൂക്കിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയത്. റോഡുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. 19 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചു. ഉരുൾപൊട്ടിയതോടെ മരുതോം-മാലോം മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിൽ കൂരാക്കുണ്ട് ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. ലത രവീന്ദ്രൻ എന്ന സ്ത്രീയാണ് ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഇന്നും കാസർഗോഡ് ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് അലർട്ടാണ്.മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കളക്ടർ അറിയിച്ചു. പുല്ലൂര്‍ പെരിയയിലും മധൂര്‍ പഞ്ചായത്തിലുമുള്ള സൈക്ലോണ്‍ ഷെഡുകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
ഏതു സമയത്തും പ്രതിസന്ധികള്‍ നേരിടുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസുംഫയര്‍ഫോഴ്സും മറ്റ് വകുപ്പുകളും സന്നദ്ധരായിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിലിറങ്ങരുത്. . ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തീരദേശ പൊലീസിന് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യാനവും പുഴകളില്‍ ഉപയോഗിക്കാവുന്ന ഫൈബര്‍ ബോട്ടുകളും സജ്ജമാക്കി കഴിഞ്ഞു.
മലയോര മേഖലയില്‍ മരം വീഴാനും കുന്നിടിയാനുമുള്ള സാധ്യത പരിഗണിച്ച് ജാഗ്രതയോടെ നില്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികൂല സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടുന്ന കുടുംബങ്ങളുടേയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ തയ്യാറാക്കി രക്ഷാ പ്രവര്‍ത്തന സമയത്ത് ഇവിടങ്ങളിലെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. രാവിലെ പത്ത് ജില്ലകളിൽ ഉണ്ടായിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ












Click it and Unblock the Notifications