കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട് നഗരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് പകരം കാളവണ്ടിയും , കുതിരവണ്ടിയും

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: നഗരത്തിൽ തലങ്ങും വിലങ്ങും ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങൾക്കിടയിൽ ഉന്തുവണ്ടിയും കുതിരവണ്ടിയും കാളവണ്ടിയും കണ്ട യാത്രക്കാർ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു. നഗരം അൽപ നേരം പൗരാണിക കാലത്തിലേക്ക് വഴിമാറി.

പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

രാജ്യത്തു വർദ്ധിച്ചു വരുന്ന ഇന്ധന വില വർധനയ്‌ക്കെതിരെയും , കേന്ദ്ര ഭരണത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചു ഐ .എൻ .എൽ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയാണ് നഗരത്തെ നൂറ്റാണ്ടുകൾക്കു പിറകിലേക്കു തിരിച്ചുവിട്ട വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയെ വക വെക്കാതെ മുദ്രാവാക്യം വിളിച്ചു കൊണ്ടു നീങ്ങിയ പ്രവർത്തകരും , കുതിരവണ്ടിയും , കൈവണ്ടിയും , സൈക്കിളുമൊക്കെ അക്ഷരാർത്ഥത്തിൽ നഗരത്തെ അമ്പരപ്പിച്ചു .

Kasargod

പുതിയകോട്ട പരിസരത്തു നിന്നും ആരംഭിച്ച പൗരാണിക യാത്ര തെക്കെപ്പുറത്തു സമാപിച്ചു . പൗരാണിക യാത്ര എൻ .എൽ .യു സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉദ്‌ഘാടനം ചെയ്തു .നഗരസഭ ചെയർമാൻ വി .വി .രമേശൻ മുഖ്യാതിഥിയായി . നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ .സുലൈഖ , ഐ .എൻ .എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം , മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുളള , സെക്രട്ടറി ശഫീഖ് കൊവ്വൽപ്പള്ളി , സഹായി ഹസൈനാർ , ഗഫൂർ ബാവ , ഖലീൽ പുഞ്ചാവി , ഫയാസ് ചിത്താരി , ഐ .എം .സി നേതാക്കളും സംബന്ധിച്ചു

English summary
Kasargod Local News about motor vhicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X