കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തന്‍ ബൈക്കുകളില്‍ അപകടം പതിയിരിക്കുന്നു... ദേശീയ പാതയിൽ ബൈക്കപകടം പതിവാകുന്നു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: യുവാക്കള്‍ക്ക് ഹരമായ പുത്തന്‍ ബൈക്കുകളില്‍ അപകടം പതിയിരിക്കുന്നു. പെട്ടെന്ന് ഒന്ന് ബ്രേക്കിട്ടാല്‍ തെറിച്ചുവീഴുന്ന രീതിയിലാണ് ഇത്തരം ബൈക്കുകളുടെ സീറ്റുകള്‍ നിർമ്മിച്ചിരിക്കുന്നത്. കാസറഗോഡ് കെ.എസ്.ടി.പി റോഡ് മുതൽ തലപ്പാടി ദേശീയ പാതവരെ ചെറുതും വലുതുമായ അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കാസര്‍കോട്-തലപ്പാടി ദേശീയപാതയില്‍ ഉണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ടുപേര്‍ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.

Kasargod

മഴപെയ്ത് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ് അത് ഇരുചക്രവാഹനത്തിലാണെങ്കിൽ പറയേണ്ടതും ഇല്ല. ഇങ്ങനെ റോഡുകളിലൂടെ നിയമങ്ങൾ തെറ്റിച്ച് ചീറിപായുമ്പോൾ എതിരെ വരുന്ന വണ്ടിയിൽ തട്ടാതിരിക്കാനായി ബ്രേക്ക് പിടിക്കുമ്പോൾ പിന്നിൽ ഇരിക്കുന്ന ആൾ സീറ്റിൽ നിന്ന് തെറിച്ച് വീഴുന്ന സ്ഥിതിയാണ്. അത്തരത്തിൽ ആണ് ബൈക്കുകളുടെ നിർമ്മാണം.ഫോണിൽ സംസാരിച്ച് കൊണ്ട് ബൈക്ക് ഓടിക്കുന്നതും, പ്രായപൂര്‍ത്തിയാകാത്തവര്‍ ബൈക്കോടിക്കുന്നതും ഇപ്പോഴത്തെ പതിവുകാഴ്ചയാണ്.

കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും കോടതി 2000 മുതല്‍ 3500 രൂപ വരെ പിഴ വിധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.ഒരുപക്ഷേ നിയമം ഒന്ന് ശക്തമാക്കിയിരുന്നെങ്കിൽ ഒരു പരിധിവരെ നമ്മുക്ക് അപകടത്തെ തടയാൻ പറ്റും. ഇത്തരത്തിലുള്ള വാഹങ്ങൾ നിർമ്മിക്കുന്ന കമ്പനിക്കെതിരെയും നടപടികൾ എടുക്കേണ്ടതാണ്. കച്ചവടത്തിനായി പുതിയ പുതിയ മാറ്റങ്ങളും മോഡലുകളും വണ്ടിയിൽ കൊണ്ട് വരുമ്പോൾ ജീവൻ തന്നെ ഭീഷണിയിലാവുന്ന വാഹങ്ങൾ നിർമിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്

English summary
Kasargod Local News about bike accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X