Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോഡ് മഴ കുറഞ്ഞു; ഭീമനടിയിൽ ഒഴുക്കിൽപ്പെട്ട റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്:ഭീമനടി കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട റിട്ട. അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കുരാംകുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലത(55)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലാച്ചിക്കര വനത്തിലൂടെ ഒഴുക്കുന്ന തോടിൽ ഭീമനടിയിൽ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്.

 kas-1659614523.jpg

ബുധനാഴ്ച്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്. തോട്ടിൽ ജലനിരപ്പ് വളരെയധികമായിരുന്നു. ലത തോടിന് സമീപത്ത് കൂടി നടക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. എന്നാൽ പിന്നീട് കാണാത്തതോടെ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് ഒഴുക്കിൽപ്പെട്ടതാകാം എന്ന് സംശയിക്കുന്നത്.

വെള്ളരിക്കുണ്ട് പൊലീസും, പെരിങ്ങോം ഫയർഫോഴ്സും, നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിയ ദുരന്തനിവാരണ സേനയാണ് മൃതശരീരം കണ്ടെത്തിയത്.വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി കൂരാക്കുണ്ടിൽ താമസിക്കുന്ന രവീന്ദ്രന്റെ ഭാര്യയാണ് ലത.

അതേസമയം ജില്ലയിൽ ഇന്ന് മഴ കുറഞ്ഞു. യെല്ലോ അലർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലയും ഒറ്റപ്പെട ഇടങ്ങളിലായിരുന്നു മഴ പെയ്തത്. പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് മഴ കുറയാൻ കാരണം. മലയോര മേഖലയിലായിരുന്നു കനത്ത മഴ പെയ്തത്.

ശക്തമായമഴയെ തുടർന്ന് ഉരുൾ പൊട്ടൽ ഉണ്ടായ ബളാൽ പഞ്ചായത്തിലെ ചുള്ളി സി വി കോളനിയിൽ നിന്നും 18 കുടുംബങ്ങളെ ചുള്ളി ഗവ എ ൽ പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.18 കുടുംബങ്ങളിലെകുട്ടി കൾ ഉൾപ്പെടെ ഉള്ള മുഴുവൻ പേർക്കും ദുരിതാശ്വാസക്യാമ്പിൽ ആവശ്യമായ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയതായി സബ് കളക്ടർ അറിയിച്ചു. സബ്ബ് കളക്ടർ ഡി ആർ മേഘശ്രീ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്‌സ് നെടിയകാലയിൽ ,നാട്ടുതകാർ എന്നിവർ ആവശ്യമായ സഹായം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ സജ്ജരാണെന്നും മഴ കനത്താൽ താലൂക്ക് പരിധിയിലെ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ കനക്കും.
കേരളത്തിൽ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.

'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+