കെ റെയിൽ വേണോ, വേണ്ടയോ ? കാസർഗോഡുകാരുടെ പ്രതികരണം ഇങ്ങനെ...
കാസർഗോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 24 ന്യൂസ് ചാനൽ നടത്തുന്ന സർവേയുടെ കൂടുതൽ ഫലങ്ങൾ പുറത്ത്. എൽഡിഎഫ് സർക്കാരിന്റെയും സിപിഎമ്മിന്റയും സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
പദ്ധതിയെ 48 ശതമാനം പേരും അനുകൂലിക്കുന്നതായാണ് ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലൂടെ വ്യക്തമായത്. കെ റെയിലിനെ അനുകൂലിക്കാത്തവരുടെ എണ്ണം 37 ശതമാനമാണ്. 15 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ല.

ആകെ 20,000 സാമ്പിളുകളാണ് സര്‍വേയുടെ ഭാഗമായി കോര്‍ (സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന രീതിയിലായിരുന്നു സാമ്പിള്‍ ശേഖരണം. അതിൽ കാസർഗോഡ് മണ്ഡലത്തിലെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിയായാണ് കേരളത്തിൽ കെ റെയിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ അതിവേഗ റെയിൽ പാത ഒരുക്കി യാത്രാ സമയം നാല് മണിക്കൂറാക്കി ചുരുക്കാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിൽ നിശ്ചയിച്ചിരുന്നത്. (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്). കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റേഷൻ ഉണ്ടാവുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
റെയിൽവേ വികസനത്തിൽ മാത്രമല്ല, ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ മതിയായ അടിസ്ഥാന വികസനം എത്താത്ത കാസർഗോഡ് ജില്ലയെ കൂടി പരിഗണിക്കുന്ന പദ്ധതിയായിരുന്നു കെ-റെയിൽ. ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന കാസർഗോഡുകാർ കെ-റെയിലിന് അനുകൂലമായി പ്രതികരിച്ചതിന് മുഖ്യകാരണവും ഇത് തന്നെയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications