പ്രണയമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ചു; ഒടുവിൽ 17 -കാരി പീഡനത്തിന് ഇരയായി! കണ്ടത് സമൂഹമാധ്യമം വഴി ?
കാസർഗോഡ്: 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. കോഴിക്കോടുള്ള ലോഡ്ജിൽ എത്തിച്ചാണ് പതിനേഴുകാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനസിന്റെ നേതൃത്വത്തിൽ പോക്സോ നിയമം പ്രകാരമാണ് കേസ്.
പ്രണയം നടിച്ച് പീഡനത്തിലേക്ക് എത്തിക്കുകയായിരുന്നു പ്രതി. സംഭവത്തിൽ ബദിയഡുക്ക സ്വദേശിയായ യുവാവിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. മൈസൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ് പ്രതി.

സമൂഹമാധ്യമം വഴിയാണ് 17 കാരനും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളർന്നു. ഇക്കഴിഞ്ഞ ദിവസം കാസർഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരത്ത് കറങ്ങി നടക്കുന്ന പെൺകുട്ടിയെ കണ്ട് പൊലീസിന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്.
ജൂൺ 18 - നാണ് സംഭവം നടക്കുന്നത്. അതേസമയം, സമൂഹ മാധ്യമം വഴിയാണ് ബദിയഡുക്ക സ്വദേശിയെ പരിചയപ്പെട്ടതെന്ന് പൊലീസിന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കാസർഗോഡ് വനിതാ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഭർത്താവിനെയും കുട്ടികളെയും ഉപക്ഷിച്ച് യുവതി ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടി; കേസെടുത്ത് പൊലീസ്
കാസർകോട്: ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപക്ഷിച്ച് ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് എതിരെ പൊലീസ് കേസ്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഷ (35) യെയാണ് കാണാതായത്. യുവതിയെ കാണാതായതിന് പിന്നാലെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ജൂൺ 21 - നായിരുന്നു സംഭവം നടന്നത്. ഭർത്താവ് ജോലി കഴിഞ്ഞു തിരിച്ച് വീട്ടിൽ വന്നപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു എന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഫോൺ വിളിച്ചപ്പോൾ പിറ്റേ ദിവസം വരാം എന്ന് യുവതി അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് വരാൻ യുവതി കൂട്ടാക്കില്ലെന്നും ഭർത്താവ് പരാതിപ്പെട്ടു. 10, 12 വയസുള്ള കുട്ടികളുടെ മാതാവാണ് ഒളിച്ചോടിയ ഈ യുവതി.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
അതേസമയം, പൊലീസ് നടത്തിയ അന്വേഷണത്തിൽ കർണാടക സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനും ആയ ബസ് കണ്ടക്ടറിന്റെ കൂടെ യുവതി പോയതായാണ് പൊലീസ് കണ്ടെത്താൻ സാധിച്ചു. ഭർത്താവിന്റെ പരാതിയിൽ യുവതിയ്ക്ക് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications