Get Updates
Get notified of breaking news, exclusive insights, and must-see stories!

കാർഷിക കണക്ഷനിൽ വൈദ്യുതി ക്രമക്കേട് നടത്തിയയാൾക്ക് മൂന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി കെഎസിഇബി

കാസര്‍കോട്; വൈദ്യുതി കണക്ഷനില്‍ വന്‍ ക്രമക്കേട് നടത്തിയയാള്‍ക്ക് മൂന്നേകാല്‍ ലക്ഷ്യം രൂപ പിഴ ചുമത്തി കെ എസ് ഇ ബി. കാർഷിക കണക്ഷനിൽ വൈദ്യുതി ക്രമക്കേട് നടത്തിയയാൾക്കാണ് കെ എസ് ഇബി വന്‍ തുക പിഴ ചുമത്തിയത്. കാസർകോട്, ഉപ്പള സെക്ഷനു കീഴിൽ വരുന്ന യൂസുഫ് ( കൺസ്യൂമർ നം. 1166836019233), ബദ്രിയ മൻസിൽ, ഉപ്പള എന്നയാളുടെ പേരിലുള്ള വൈദ്യുതി കണക്ഷനിലാണ് കെ എസ് ഇ ബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്.

കാർഷികാവശ്യത്തിനായി എടുത്തിട്ടുള്ള, കൃഷി വകുപ്പിൻ്റെ സബ്സിഡി ലഭിക്കുന്ന കണക്ഷനാണിത്. മീറ്ററിൻ്റെ ഇൻ കമിംഗ് ടെർമിനലിൽ നിന്ന് ലൂപ്പ് ചെയ്ത് 2കിലോ വാട്ട് ഗാർഹികം, 3കിലോ വാട്ട് വാണിജ്യം, 7 കിലോ വാട്ട് നിർമ്മാണ ആവശ്യത്തിനുമായി ഉപയോഗിച്ച് വരികയായിരുന്നു. ഗുരുതരമായ ക്രമക്കേടാണ് ഇതെന്ന് കെ എസ് ഇ ബി അധികൃതര്‍ വ്യക്തമാക്കി. കോമ്പൗണ്ടിംഗ് ഉൾപ്പെടെയാണ് ഇദ്ദേഹത്തിന് 3,23,495 രൂപ പിഴ ചുമത്തിയതെന്ന് കെ എസ് ഇ ബി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.

kseb

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

കാസർഗോഡ് ജില്ലയിലെ വൈദ്യുതി ക്രമക്കേടിനെപ്പറ്റി വിവരം നൽകാൻ 9446008172, 9446008173 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ക്രമക്കേട് അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും, അർഹമായ പാരിതോഷികം നൽകുന്നതുമാണ്. വൈദ്യുതി മോഷണം ഉള്‍പ്പടേയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ വലിയ തുക ഫൈനായി ഈടാക്കുമെന്നും അധികൃതര്‍ വ്യക്താക്കി.

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+