Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിനൊപ്പം പോവുമോ കാസർഗോഡ് മണ്ഡലം? ചരിത്രമെന്ത്, നിയോജക മണ്ഡലങ്ങളിലെ മുൻതൂക്കം ആർക്ക്?

കാസർഗോഡ്: കൃത്യം അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളക്കരയൊട്ടാകെ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോൾ കടപുഴകിയ മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കാസർഗോഡ്. സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന, കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലാ മുഴുവനായും പടർന്നു കിടക്കുന്ന ഈ പാർലമെന്റ് മണ്ഡലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയ സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ തിരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രം.

ഭൂമിശാസ്ത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് ഇവിടെ ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് കാസർഗോഡ് ലോക്‌സഭാ മണ്ഡലം.

electionkasargod

മുൻപ് 2004ലെ പൊതുതിരഞ്ഞെടുപ്പ് വരെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലവും കാസർഗോഡ്‌ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പിന്നീട് മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി തളിപ്പറമ്പ് കണ്ണൂരിനൊപ്പം ചേർക്കുകയായിരുന്നു. മണ്ഡലത്തിന്റെ ചരിത്രം പറയുകയാണെങ്കിൽ കേരളത്തിലെ സമുന്നതനായ കമ്മ്യൂണിസ്‌റ്റ് നേതാക്കളിൽ ഒരാളായ എകെ ഗോപാലൻ പ്രതിനിധീകരിച്ച മണ്ഡലം എന്ന് കൂടി പറയേണ്ടത് അനിവാര്യമാണ്.

തിരഞ്ഞെടുപ്പ് ചരിത്രം

ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ഇടത് കോട്ടയായിരുന്നു ഈ മണ്ഡലം. അതായത് രാജ്‌മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കും വരെ 1989 മുതൽ 2019 വരെ ചെങ്കൊടി പാറിക്കളിച്ച കാസർഗോഡൻ മണ്ണിൽ രാഹുൽ പ്രഭാവം അലയടിച്ച കേരളത്തിലെ രാഷ്ട്രീയ തിരമാല നാശം വിതച്ചപ്പോൾ കടപുഴകിയത് എകെജി ഉൾപ്പെടെ പല പ്രമുഖരുടെയും തട്ടകം കൂടിയായിരുന്നു.

1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ കാസര്‍ഗോഡ് കമ്മ്യൂണിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോൾ അന്ന് സ്ഥാനാർത്ഥി ആയത് എകെജി ആയിരുന്നു. 1957, 1962, 1967 വർഷങ്ങളിൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും എകെജിയെ ലോക്‌സഭയിലേക്ക് അയച്ചു. എന്നാല്‍ അതിന് അധികം ആയുസുണ്ടായിരുന്നില്ല. 1971ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നടന്ന. അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച യുവതുർക്കി കടന്നപ്പള്ളി രാമചന്ദ്രൻ (ഇന്നത്തെ മന്ത്രി) എല്‍ഡിഎഫിനെ തകർത്തുകൊണ്ട് മണ്ഡലം പിടിച്ചെടുത്തു.

കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ പ്രബലനായ ഇകെ. നായനാരെയാണ് 28,391 വോട്ടുകള്‍ക്ക് കടന്നപ്പള്ളി പരാജയപ്പെടുത്തിയത്. പിന്നീട് 1989ല്‍ സിപിഎമ്മിന്റെ എം രാമണ്ണ റായ് മണ്ഡലം തിരിച്ചുപിടിച്ചതിന് ശേഷമാണ് ഇടതുകോട്ടയായി ഇവിടം ഒരിക്കൽ കൂടി മാറിയത്. ടി ഗോവിന്ദനും, പി കരുണാകരനും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി സീറ്റുകൾ ഉറപ്പിച്ചു.

നിയോജക മണ്ഡലങ്ങളിലെ നിലവിലെ സാഹചര്യം

ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിഭാഗവും സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൈവശമാണുള്ളത്. പയ്യന്നൂർ, ഉദുമ, തൃക്കരിപ്പുർ, കല്യാശേരി മണ്ഡലങ്ങൾ സിപിഎം എംഎൽഎമാരും, കാഞ്ഞങ്ങാട് മണ്ഡലത്തിൽ മുൻ മന്ത്രി ചന്ദ്രശേഖരനും ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളാണ് എൽഡിഎഫ് ജയിച്ചിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളായ കാസർഗോഡ്, മഞ്ചേശ്വരം എന്നിവ ലീഗിന്റെ പക്കലുമാണുള്ളത്.

തിരഞ്ഞെടുപ്പ്

അവസാന നിമിഷമാണ് 2019ൽ രാജ്‌മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എത്തിയത്. എന്നാൽ വളരെ ചിട്ടയോടെയുള്ള പ്രവർത്തനവും സിപിഎമ്മിലെ പ്രാദേശിക പ്രശ്‌നങ്ങളും മറ്റും മുതലെടുത്ത ഉണ്ണിത്താൻ ഒടുവിൽ അങ്കം ജയിച്ചു. കെപി സതീഷ് ചന്ദ്രനായിരുന്നു അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത്. മുന്‍ എംഎല്‍എയും സിപിഎം. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയുമായിരുന്ന സതീഷ് ചന്ദ്രൻ ഒരുഘട്ടത്തിൽ പോലും തോൽവി സ്വപ്‌നത്തിൽ പോലും കണ്ടില്ലെന്നതാണ് വാസ്‌തവം.

ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആകെയുള്ള 20ൽ 19ഉം കോൺഗ്രസിനൊപ്പം പോയപ്പോൾ കാസർഗോഡിന്റെ മണ്ണിൽ ഒരിക്കൽക്കൂടി കോൺഗ്രസിന് ഒരു എംപി കൂടിയായി. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അന്ന് മണ്ഡലം പിടിച്ചെടുത്തത്. ആ ജയം യുഡിഎഫിനും കോൺഗ്രസിനും പുത്തനുണർവ് തന്നെയാണ് നൽകിയത്.

ഇന്നിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം മണ്ഡലത്തിൽ സിറ്റിങ് എംപിയായ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എതിരാളി സിപിഎമ്മിന്റെ എംവി ബാലകൃഷ്‌ണനും, ബിജെപിക്ക് വേണ്ടി യുവരക്തം എംഎൽ അശ്വിനിയുമാണ്. വലിയ പ്രതീക്ഷയോടെ ഇരുമുന്നണികളും പരസ്‌പരം ഏറ്റുമുട്ടുമ്പോൾ പരമാവധി വോട്ട് പിടിക്കുകയാവും ബിജെപിയുടെ ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+