മഞ്ചേശ്വരത്ത് ഡീലില്ല, ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കും, മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി
കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കൂട്ടുകെട്ടാവാമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം കടുക്കുന്നു. എല്‍ഡിഎഫുമായി യാതൊരു സഖ്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിവുണ്ടെന്നും, അതിന് ആരും പിന്തുണ നല്‍കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ബിജെപിയെ വീഴ്ത്താനാവുമെന്ന് തെളിയിച്ചതാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. വിജയിക്കാന്‍ പോകുന്നത് യുഡിഎഫ് തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

അതേസമയം അനാവശ്യ പ്രസ്താവനയാണ് മുല്ലപ്പള്ളി നടത്തിയതെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. സിപിഎമ്മുമായി ഡീലുണ്ടെന്നത് വലിയ തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സിപിഎം-ബിജെപി ഡീല്‍ എന്നത് കോണ്‍ഗ്രസ് വ്യാപകമായി പ്രചാരണത്തില്‍ ഉപയോഗിക്കുന്ന കാര്യമാണ്. മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫാണ് യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ടതെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ് മഞ്ചേശ്വരത്ത് അതിന് തയ്യാറാണോയെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു.
അതേസമയം മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയത് തന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ട് നീക്കുപോക്കിന് സിപിഎം തയ്യാറാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും തുറന്നടിച്ചു. നേരത്തെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കളുടെ കണ്ണിലെ കരടാണ് മുല്ലപ്പള്ളി. പുതിയ വിവാദത്തോടെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിനെതിരെയുള്ള വികാരം ശക്തമാക്കാനാണ് സാധ്യത.
യുഡിഎഫിലെ ഘടകകക്ഷിയുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് രമേശ്ച ചെന്നിത്തലയും പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന മുല്ലപ്പള്ളി നടത്തിയതെന്ന് അറിയില്ല. മഞ്ചേശ്വരത്തും നേമത്തും യുഡിഎഫ് തന്നെ ജയിക്കും. സിപിഎമ്മുമായിട്ടാണ് ബിജെപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. തുടര്‍ ഭരണത്തിന് വേണ്ടി ബിജെപിയുമായി കൈകോര്‍ക്കുന്ന സിപിഎം നിലപാട് ഈ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കാണാന്‍ കഴിയുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം എല്ലാവരും ഒരേപോലെ എതിര്‍ത്തതോടെ മുല്ലപ്പള്ളി ഈ വിഷയത്തില്‍ പ്രതിരോധത്തിലാണ്.
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications