ജാതകം ചേരാത്തതിന്റെ പേരിൽ കാമുകനുമായുള്ള വിവാഹം മുടങ്ങി;യുവതി ജീവനൊടുക്കി
കാസർഗോഡ്; ജാതകം ചേരാത്തതിന്റെ പേരിൽ കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനെ തുടർന്ന് വിഷം കഴിച്ച യുവതി മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനായ ശിവയുടെ മകൾ മല്ലിക (പ്രിയ -23) ആണ് ആണ് മരിച്ചത്. ഇവർ തമിഴ്നാട് സ്വദേശികളാണ്.വിവാഹം മുടങ്ങിയതിനെ തുടർന്ന് മല്ലിക എലിവിഷം കഴിക്കുകയായിരുന്നു. തുടർന്ന് മംഗലാപുരത്ത് ചികിത്സയിൽ കഴിയവെ ആണ് മരണം.

യുവതി കുമ്പളയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ കുടുംബക്കാർ സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജാതകം പരിശോധിച്ചു. എന്നാൽ ജാതരം തമ്മിൽ ചേരില്ലെന്ന് ജ്യോത്സ്യൻ കുടുംബക്കാരെ അറിയിച്ചു. ഇതോടെ വിവാഹം നടത്തി നൽകാനാകില്ലെന്ന് കുടുംബക്കാർ യുവതിയെ അറിയിക്കുകയായിരുന്നു. മറ്റൊരു വിവാഹ ആലോചനയുമായി കുടുംബം മുന്നോട്ട് പോകുകയും ചെയ്തു. ഇതോടെ കടുത്ത വിഷമത്തിലായിരുന്നു യുവതി.
ജുലൈ ഒന്നിനാണ് മല്ലിക വിഷം കഴിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാർ പൊലീസിനു നൽകിയ മൊഴി.യുവതിയുടെ മരണ മൊഴി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അതേസമയം മജിസ്ട്രേറ്റിന് നൽകിയ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാനാകുവെന്ന് പോലീസ് അറിയിച്ചു.
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ












Click it and Unblock the Notifications