സുള്ള്യയില്‍ 19കാരന്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ കൊലപ്പെട്ടു, എട്ട് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: സുള്ള്യയില്‍ ആള്‍ക്കൂട്ട ആക്രമത്തിനിരയായി കാസര്‍കോട് സ്വദേശി കൊല്ലപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട മസൂദിന് 19 വയസ്സാണ്. സുനില്‍ സുധീര്‍, ശിവ, രഞ്ജിത്ത്, സദാശി, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് മസൂദിനെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൂലിപ്പണിക്കായി മസൂദ് ഒരു മാസമായി സുള്ള്യയിലെ കളഞ്ചിയിലെ ബന്ധു അബ്ദു മുക്രിയുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച്ച മസൂദും പ്രതികളിലൊരാളായ സുധീറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് മസൂദിനെ സുഹൃത്ത് ഇബ്രാഹിം വഴി വിഷ്ണുനഗരി എന്ന സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് എട്ടംഗ സംഘം മസൂദിനെ ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു. വിഷ്ണുനഗരിയിലെ കടയ്ക്ക് സമീപത്തേക്ക് ഇവര്‍ മസൂദിനെ വിളിച്ചുവരുത്തുകയും, പിന്നീട് മര്‍ദിക്കുകയുമായിരുന്നു.
അഭിലാഷ് സോഡ കുപ്പി കൊണ്ട് മസൂദിന്റെ തലയ്ക്ക് അടിച്ചു. ഇതോടെ മസൂദും ഇതോടെ മസൂദും ഇബ്രാഹിമും രണ്ട് വഴിക്കോടുകയായിരുന്നു. ഓടി രക്ഷപ്പെട്ട മസൂദിനെ സംഘം പിന്തുടര്‍ന്ന് പിടിച്ചു. തുടര്‍ന്നായിരുന്നു വീണ്ടും മര്‍ദനം. പുലര്‍ച്ചെ ഒന്നരയോടെ സമീപത്തെ കിണറിന് അടുത്ത് മസൂദിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മസൂദിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ലാണ് ഇയാളെ കിണറിനടുത്ത് കണ്ടെത്തുന്നത്. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയോടെ മരണം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications