Get Updates
Get notified of breaking news, exclusive insights, and must-see stories!

വെല്‍ഫെയര്‍ പാര്‍ട്ടി പ്രചാരണ വേദിയില്‍ ഉമ്മന്‍ ചാണ്ടി, സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് ദേശീയ നേതൃത്വം!!

കാസര്‍കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവരുടെ പ്രചാരണ വേദിയില്‍. ഉദുമ പഞ്ചായത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കായിട്ടാണ് ഉമ്മന്‍ ചാണ്ടി പ്രചാരണ വേദിയിലെത്തിയത്. ഇരുപതാം വാര്‍ഡായ കൊപ്പലില്‍ യുഡിഎപ് പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പികെ അബ്ദുള്ള മത്സരിക്കുന്നത്. ഇവിടെ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. അതേസമയം ദേശീയ തലത്തില്‍ തിരിച്ചടിയാവുന്നത് കൊണ്ടാണ് ഈ നീക്കം കോണ്‍ഗ്രസ് വേണ്ടെന്ന് വെച്ചത്.

1

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒന്നിച്ച് മത്സരിക്കുന്നുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം ഇതിന് വഴങ്ങിയിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാഅത്തെ ഇസ്ലാമിയുമായും യാതൊരു കൂട്ടുകെട്ടും ഇല്ലെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്. അത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സഖ്യത്തിന്റെ കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നും, പ്രാദേശിക അടിസ്ഥാനത്തില്‍ അത് ഉണ്ടെന്നും എംഎം ഹസന്‍ ശരിവെച്ചു. കോണ്‍ഗ്രസ് തീവ്രവാദ ശക്തികളുടെ കൂടെയാണെന്ന് ബിജെപി പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വം സൂക്ഷിച്ച് നീങ്ങുന്നത്.

നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് യോഗത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഏലംകുലം പഞ്ചായത്തിലായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. അതേസമയം കാസര്‍കോട് ഉദുമ ടൗണില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. വേദില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും ഉണ്ടായിരുന്നു. ഇത് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്.

മുല്ലപ്പള്ളിക്ക് സീനിയര്‍ നേതാക്കളോട് ഒരിക്കലും വിശദീകരണം തേടാന്‍ സാധിക്കില്ല. അതല്ലെങ്കില്‍ പരസ്യമായി സഖ്യം അംഗീകരിക്കേണ്ടി വരും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണയില്ലെന്നായിരുന്നു നേരത്തെ ഉമ്മന്‍ ചാണ്ടി പഞ്ഞത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും, മുന്നണിക്ക് പുറത്തുള്ളവരുമായി സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് നേരത്തെ എംഎം ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞ കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

Recommended Video

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+