കുപ്രസിദ്ധ മോഷ്ടാവ് പാദസ്വരം മോഷ്ടിക്കുന്നതിനിടയിൽ കുടുങ്ങി, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ
കാസർഗോഡ്: കുപ്രസിദ്ധ മോഷ്ടാവ് കാസർകോട് പിടിയിൽ. ചെർപ്പുളശ്ശേരി സ്വദേശി നൌഷാദ് ( 40 ) ആണ് കാഞ്ഞങ്ങാട് പിടിയിലായത്. പുലർച്ചെ നടത്തിയ മോഷണ ശ്രമത്തിലാണ് പ്രതി കുടുങ്ങിയത്.
മൊയ്തിൻ എന്ന വ്യക്തിയുടെ വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിലാണ് ഇയാൾ കുടുങ്ങിയത്. മോഷണം നടത്തുന്നതിനിടെ മൊയ്തീന്റെ മകളുടെ കാലിൽ കിടന്ന പാദസ്വരം എടുക്കുന്നതിനിടയിലാണ് ഇയാൾ പിടിക്കപ്പെട്ടത്. പാദസ്വരം ഊരുന്നതറിഞ്ഞ കുട്ടി ബഹളം വയ്കുകയായിരുന്നു. ഇതോടെ നൌഷാദ് ഇറങ്ങി ഓടി.

എന്നാൽ കള്ളനെ വിടാതെ പിന്നാലെ ഓടിയ മൊയ്തീനും മക്കളും ഇയാളെ കീഴടക്കുകയായിരുന്നു. പ്രതി പാലക്കാട് ജില്ലയിലെ ഒട്ടേറെ മോഷണ കേസിൽ പ്രതിയാണ്. പിടികൂടിയ പ്രതിയെ നാട്ടുകാർ മർദിച്ച ശേഷമാണ് പോലിസിൽ ഏൽപ്പിച്ചത്. നൌഷാദ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പോലീസ് നടത്തിയ പരിശോധനയിൽ നൌഷാദ് ധരിച്ചിരുന്ന ഗ്ലൌസിൽ നിന്നും അഞ്ച് പവൻറെ പാദസരം കണ്ടെടുത്തു.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ മോഷണത്തിനാവശ്യമായ കമ്പിപ്പാര, ഉളി മുതലായ ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗ്ലൌസ് ധരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.വിരലടയാളം പതിയാതിരിക്കാനാണ് പ്രതി സുരക്ഷിതമായി ഗ്ലൌസുകൾ ഉപയോഗിച്ച് നമോഷണം നടത്തുന്നത്.
മോഷണം നടത്തിയതിന് ശേഷം ഇയാൾ പാലക്കാടേക്ക് വണ്ടികയറുകയാണ് പതിവ്. പാലക്കാട് ഇയാൾക്ക് വലിയ വീടും പറമ്പും ഉണ്ടെന്നാണ് വിവരം. ഏകദേശം ഒന്നരകോടി വിലസ വരുന്ന രണ്ട് വീടുകൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം
ഒന്ന് സൂക്ഷിച്ചാൽ അസിഡിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി












Click it and Unblock the Notifications