പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഉത്തരവ്.സിപിഎം എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, എച്ചിലടുക്കം സ്വദേശികളായി വിഷ്ണുസുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഉത്തരവ്. സിപിഎം എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, എച്ചിലടുക്കം സ്വദേശികളായി വിഷ്ണുസുര, ശാസ്താ മധു, റജി വര്‍ഗീസ് , ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഹൈക്കോടതി നിശ്ചയിച്ച സമയപരിധി തീരുന്നതിന് തൊട്ടുമുന്‍പ് സിബിഐ നടത്തിയ അറസ്റ്റ് ദുരുദേശപരമാണെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി കണക്കിലെടുത്തില്ല. പ്രതികളിലൊരാള വിഷ്ണുസുര കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നാണ് സിബിഐ കണ്ടെത്തല്‍. പ്രതികള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സാക്ഷികളായിരുന്നു.
നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കേസിൽ 14 പേർ അടക്കം ആകെ 24പേർ പ്രതികളായിരുന്നു. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ജാമ്യത്തിലാണ്. എ.പീതാംബരനാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനും പ്രതിപ്പട്ടികയിലുണ്ട്. 21-ാം പ്രതിയാണ് കുഞ്ഞിരാമൻ.
അശ്വതി ചേച്ചീ... ചക്കപ്പഴത്തില്‍ എന്നാണ് തിരിച്ചുവരുന്നത്; ചോദ്യവുമായി ആരാധകര്‍
കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ നേരത്തെ ചുമത്തിയത്. ആയുധ നിരോധന നിയമം, പ്രതികള്‍ക്ക് സംരക്ഷണം നല്‍കല്‍ എന്നീ വകുപ്പുകളും ചുമത്തിയിരുന്നു. കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കൊല്ലപ്പെടുത്തിയത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ഇരുചക്രവാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications