കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ കേസ്; കെ വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പേർക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് കൊച്ചി സിജെഎം കോടതി

Google Oneindia Malayalam News

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് ജാമ്യം അനുവദിച്ച് കോടതി. ഉപധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട്‌ സമർപ്പിക്കാൻ കോടതി പ്രതികള്‍ക്ക് നിർദേശം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞിരാമന് പുറമെ സിപിഎം നേതാവ് കെ വി ഭാസ്കരൻ, 23-ാം പ്രതി ഗോപൻ വെളുത്തോളി, 24-ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. സിബിഐ കേസിൽ പ്രതിചേര്‍ത്ത ഇവർ എറണാകുളം സിജെഎം കോടതിയിൽ ഹാജരാകുകയായിരുന്നു.

24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരുമടക്കം എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാവ് കെ.വി.ഭാസകരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇവരോട് 22 ന് ഹാജരാകാൻ കോടതി നിർദേശം നല്‍കുകയായിരുന്നു.

court

ബാക്കിയുള്ളവരില്‍ ജയിലിലുള്ളവര്‍ വീഡിയോ കോണ്‍ഫറൻസ് വഴിയും മറ്റുള്ളവര്‍ നേരിട്ടും ഹാജരായി. നേരിട്ടെത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ. ബാലകൃഷ്ണൻ, 11-ാം പ്രതി മണി എന്നിവർക്ക് ജാമ്യം നീട്ടി നൽകിയിരുന്നു. അതേസമയം, കേസില്‍ ജു‍ഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി ഡിസംബർ 29 വരെ നീട്ടി. കേസില്‍ സിബിഐ ഒടുവില്‍ അറസ്റ്റ് ചെയ്ത് കാക്കനാട് സബ് ജയിലില്‍ കഴിയുന്ന അഞ്ച് പേര്‍ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റണണെന്നാവശ്യപ്പെട്ടെങ്കിലും സിബിഐ എതിര്‍ത്തു. ഈ അപേക്ഷയും 29ന് പരിഗണിക്കും.

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2019 ഫെബ്രുവരി 17-ന് രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെടുന്നത്. 2019 സെപ് തംബറിലാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ടത്. കേസിൽ 24 പ്രതികളാണ് ഉള്ളത്.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

English summary
Former Uduma MLA KV Kunhiraman and four others have been granted bail in a major double murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X