Get Updates
Get notified of breaking news, exclusive insights, and must-see stories!

അവശ്യ സര്‍വ്വീസ് വോട്ടര്‍: ആദ്യ ദിനം കാസര്‍കോട്ട് 308 പേര്‍ വോട്ട് ചെയ്തു, ഇന്ന് അവസാനിക്കും

കാസര്‍കോട്: അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കുള്ളവരുടെ വോട്ടിങ്ങ് ഇന്ന് അവസാനിക്കും. ആദ്യദിനമായ മാര്‍ച്ച് 28ന് ജില്ലയില്‍ 308 പേര്‍ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരാളും ഉദുമ മണ്ഡലത്തില്‍ 59 പേരും കാഞ്ഞങ്ങാട് 65 പേരും തൃക്കരിപ്പൂര്‍ 173 പേരുമാണ് വോട്ട് ചെയ്്തത്. മാര്‍ച്ച് 30 വരെയാണ് അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുള്ളത്.

1

അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. ആബസന്റീസ് വോട്ടര്‍മാര്‍ക്ക് അവരുടെ സര്‍വ്വീസ് ഐഡി കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ സഹിതം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം.

മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും കാസര്‍കോട് മണ്ഡലത്തില്‍ റവന്യു ഡിവിഷണല്‍ ഓഫീസിലും ഉദുമ മണ്ഡലത്തില്‍ ഉദുമ ഗവ. എല്‍പി സ്‌കൂളിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലുമാണ് പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലയില്‍ വാഹന ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി 125 വാഹനങ്ങളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 138 വാഹനങ്ങളുമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ഷന്‍ അനുബന്ധ ദിനങ്ങളിലെ തിരഞ്ഞെടുപ്പ് ജോലിക്കായി 612 വാഹനങ്ങളാണ് നോഡല്‍ ഓഫീസറായ ആര്‍.ടി.ഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

മഞ്ചേശ്വരം, കാസര്‍കോട് ഉദുമ നിയോജക മണ്ഡലങ്ങളിലെ വാഹന ക്രമീകരണങ്ങളുടെ ചുമതല കാസര്‍കോട് ആര്‍ടിഒ ഓഫീസിനും കാഞ്ഞങ്ങാട് നിയോക മണ്ഡലത്തിന്റെ ചുമതല കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസിനും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ചുമതല വെള്ളരിക്കുണ്ട് ആര്‍ടിഒ ഓഫീസിനുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോസ്റ്റല്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും 25 വാഹനങ്ങള്‍ വീതമാണ് അനുവദിച്ചത്.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+