കാസർഗോഡ് ജില്ലയിൽ മഴ തുടരുന്നു; 4 ദിവസം കൂടി യെല്ലോ അലർട്ട്
കാസർഗോഡ്; കാസർഗോഡ് ജില്ലയിൽ നാലാം ദിവസവും കനത്ത മഴ തുടരുന്നു. വലിയ നാശമാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തത്.മലയോര മേഖലകളിൽ മണ്ണിടിച്ചലിനെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി.

പുഴയിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ബൈക്ക് യാത്രികനെ നാട്ടുകാർ രക്ഷപ്പെടുത്തി. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിലെ അരുണഗുഞ്ച വീട്ടിൽ ഗംഗാധര ഗൗഡയുടെ മകൻ പവൻ കുമാർ (25) ആണ് അപകടത്തിൽ പെട്ടത്. മഴയിൽ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ രാജപുരം മുതൽ പൈനിക്കര വരെയുള്ള ഭാഗങ്ങളിൽ വെള്ളം കയറി.
ഇന്നലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ 119.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മറ്റ് താലൂക്കുകളിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്.അടുത്ത നാല് ദിവസം കൂടി ജില്ലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴ; 558.58 ഹെക്ടർ കൃഷി നശിച്ചതായും
കനത്തമഴയിലും കാറ്റിലും ഏപ്രിൽ ഒന്നു മുതൽ ജൂലൈ 8 വരെ 558.58 ഹെക്ടർ കൃഷി നശിച്ചതായും ജില്ലാ ഭരണകുടം അറിയിച്ചു. 11, 123 കർഷകരാണ് മഴക്കെടുതി നേരിട്ടത്. 1 2 42.39 ലക്ഷം രൂപയുടെ നാശഷ്ടം കണക്കാക്കുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി അറിയിച്ചു.
5147 തെങ്ങുകൾ (257.37 ലക്ഷം ) 1167 തെങ്ങിൽ തൈകൾ (35.01 ലക്ഷം) 77015 കുലച്ച നേന്ത്രവഴ (462.09 ലക്ഷം) 33642 എണ്ണം കുലയില്ലാത്ത നേന്ത്രവാഴ (134.. 57 ലക്ഷം ) 8618 ടാപ്പു ചെയ്യുന്ന റബ്ബർ (172.36 ലക്ഷം ) ടാപ്പ് ചെയ്യാത്ത 293 എണ്ണം (4.40 ലക്ഷം ) 26829 കായ്ഫലമുള്ള കവുങ്ങ് (80.49 ലക്ഷം ) 28909 എണ്ണം കായ്ഫലമില്ലാത്ത കവുങ്ങുകൾ (72.27 ലക്ഷം) 76 കശുമാവ് (0.76 ലക്ഷം) 360 കുരുമുളക് ചെടികൾ (2.70 ലക്ഷം) 1.300 ഹെക്ടർ പന്തലിട്ട പച്ചക്കറി, (0.59 ലക്ഷം) 12.700 ഹെക്ടർപന്തലിടാത്ത പച്ചക്കറി കൃഷ (05.08 ലക്ഷം) രൂപയുമാണ് പ്രാഥമികനാശനഷ്ടം. 9, 400 ഹെക്ടർ നെൽകൃഷിയും (14.10ലക്ഷം.) 0.100 ഹെക്ടർ മറ്റു പഴവർഗങ്ങൾ (0.60 ലക്ഷം) എന്നിങ്ങനെയാണ് നാശനഷ്ട കണക്കുകൾ.












Click it and Unblock the Notifications