കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് മിന്നുന്ന ജയം നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ: ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ലെന്ന്

Google Oneindia Malayalam News

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം പി മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ മുല്ലപ്പള്ളി നിലവിൽ അവിടെയുള്ള സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ലെന്നാണ് ഉണ്ണിത്താന്റെ പ്രതികരണം. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യ ധാരണയുണ്ടായെന്ന് സംശയിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മഞ്ചേശ്വരത്തെ ഫലം സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

കോന്നിയിൽ കോൺഗ്രസ് നിലംതൊടില്ല?അടിയൊഴുക്കുകൾ ശക്തം..പോളിംഗ് കണക്കുകൾ നൽകുന്ന സൂചനകോന്നിയിൽ കോൺഗ്രസ് നിലംതൊടില്ല?അടിയൊഴുക്കുകൾ ശക്തം..പോളിംഗ് കണക്കുകൾ നൽകുന്ന സൂചന

എൽഡിഎഫ് പിന്തുണ

എൽഡിഎഫ് പിന്തുണ

മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ മുല്ലപ്പള്ളി എൽഡിഎഫിന്റെ പിന്തുണ തേടിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് എൽഡിഎഫിന്റെ പിന്തുണ തേടിയത്. കഴിഞ്ഞ തവണ എൻഡിഎ ടിക്കറ്റിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത്തവണയും ബിജെപി സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെയാണ് മത്സരിപ്പിച്ചത്.

 തെറ്റായിപ്പോയി

തെറ്റായിപ്പോയി

യുഡിഎഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകുമെന്നിരിക്കെ. കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്ത പാർട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി അല്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ചൂണ്ടിക്കാണിക്കുന്നത്.

സ്ഥാനാർത്ഥി ദുർബലൻ

സ്ഥാനാർത്ഥി ദുർബലൻ

മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്നും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലെയും രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു അതിനൊപ്പം തന്നെ. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഇതോടെ ഫീല്‍ഡില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അതീവ ദുര്‍ബലനാണെന്നും മുല്ലപ്പള്ളി ഇന്ന് പ്രതികരിച്ചിരുന്നു.

രഹസ്യധാരണ

രഹസ്യധാരണ

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അവരുടെ ഇടയില്‍ തന്നെ വിവാദ പുരുഷനാണെന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ് കഴിയുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയാണ് ഇതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

 പ്രചാരണമില്ലെന്ന്

പ്രചാരണമില്ലെന്ന്

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും മ്ലാനതയും കാണാന്‍ സാധിച്ചു. സാധാരണ ഗതിയിൽ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകർ സജീവമായി പ്രചാരണത്തിനായി രംഗത്തിറങ്ങാറുണ്ടെന്നും അത്തരത്തിലൊരു നീക്കം മഞ്ചേശ്വരത്ത് ഉണ്ടായില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചിരുന്നു.

മുല്ലപ്പള്ളിയെ തള്ളി സ്ഥാനാർത്ഥി

മുല്ലപ്പള്ളിയെ തള്ളി സ്ഥാനാർത്ഥി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും രംഗത്തെത്തിയിട്ടുണ്ട്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് തന്നെ ഈ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെ ഉദ്ധരിച്ച് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നത്. കെപിസിസി അധ്യക്ഷന്‍ എന്തടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അഷ്റഫ് പറഞ്ഞു.

Recommended Video

cmsvideo
ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌
 വാദം ശരിവെച്ചു

വാദം ശരിവെച്ചു

മഞ്ചേശ്വരത്ത് സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദീനും ചൂണ്ടിക്കാണിച്ചു. സിപിഐഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്നുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച വാദം ശരിവച്ചുകൊണ്ടാണ് എംഎൽഎ കൂടിയായ കമറുദ്ദീൻ രംഗത്തെത്തിയിട്ടുള്ളത്. കാസർഗോഡ് ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്ന ആരോപണവും കമറുദ്ദീൻ ഉന്നയിക്കുന്നു.
മഞ്ചേശ്വരത്ത് എൽഡിഎഫ്- ബിജെപി രഹസ്യ ധാരണയുണ്ടായെന്ന് സംശയിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ നേരതിന് പിന്നാലെയാണ് കമറുദ്ദീന്റെ പ്രതികരണം. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് വേണ്ടി മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർക്കുന്നു.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
Rajmohan Unnithan against Mullappally Ramachandran over Manjeswaram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X