പിജെ ജോസഫിന് തിരിച്ചടി: പ്രമുഖ നേതാക്കള്‍ രാജിവെച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു
കാസര്‍കോട്: പിജെ ജോസഫിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കാസര്‍കോട് ജില്ലയിലെ പ്രമുഖനേതാക്കള്‍ ഉള്‍പ്പടേയുള്ള ഒരുവിഭാഗം പാര്‍ട്ടി വിട്ട് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട് വന്നവര്‍ ജോസഫ് ഗ്രൂപ്പിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തെ നേതാക്കളുടെ തമ്മിലടി തീർക്കാൻ കഴിയാതെ വെറും കടലാസ് പാർട്ടിയായി ജോസഫ് ഗ്രൂപ്പ് മാറിയെന്നായിരുന്നു ജോസ് വിഭാഗത്തിലേക്ക് വന്നവരുടെ വിമര്‍ശനം.
പിസി തോമസ് ചെയർമാനായ പാർട്ടിക്ക് കേരള കോൺഗ്രസ് എന്നപേരുണ്ട് എന്നല്ലാതെ മറ്റൊന്നുമില്ല. ജോയി എബ്രാഹത്തിൻ്റേയും മോൻസ് ജോസഫിൻ്റേയും കൂട്ടാളികളുടേയും ഏകാധിപത്യ പ്രവർത്തന ശൈലിയിലാണ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവുന്നതെന്നും ഇവര്‍ ആരോപിച്ചു.

രാജിവച്ച മുഴുവൻ നേതാക്കളേയും പ്രവർത്തകരേയും കാഞ്ഞങ്ങാട് നടന്ന യോഗത്തില്‍ വെച്ച് മെമ്പർഷിപ്പ് നൽകി കേരളാ കോൺഗ്രസ്സ്(എം)ലേക്ക് പാർട്ടിയുടെ സംഘടനാ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് സ്വീകരിച്ചു. വർഷങ്ങളായി ജോസഫ് വിഭാഗത്തിലും തുടർന്ന് വിവിധ ഗ്രൂപ്പുകൾ ലയിച്ചു വന്നപ്പോഴും ഇപ്പോൾ കേരള കോൺഗ്രസ്സിലും അഭ്രിപ്രായ ഭിന്നതയും പി ജെ ജോസഫിൻ്റേയും പി സി തോമസിൻ്റേയും മുകളിൽ നടത്തിവരുന്ന അധികാര ഏകാധിപത്യ പ്രവണയയും രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും അലയടിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായും പ്രത്യേകിച്ച് കാസർഗോഡ് ജില്ലയിലെ ഏകാധിപത്യ പ്രവണതയ്ക്കും എതിരേ പ്രതിഷേധം ഉയർത്തി ജില്ലാ കമ്മറ്റി ഒന്നടങ്കം പാർട്ടി സ്ഥാനങ്ങളും തുടർന്ന് പാർട്ടി വിടുകയും ചെയ്തിരുന്നുവെന്നും കേരള കോണ്‍ഗ്രസ് എം വിഭാഗം നേതാക്കള്‍ അവകാശപ്പെട്ടു.
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്‍: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ കേരള കോൺഗ്രസ്സ് (എം) ജില്ലാ നേതൃത്യത്തിൽ നടന്ന സ്വീകരണയോഗത്തിലാണ് പാർട്ടി വിട്ട നേതാക്കൾക്കും, പ്രവർത്തകർക്കും കേരള കോൺഗ്രസ്സ് (എം) ൻ്റെ അംഗത്വം നൽകി സ്വീകരിച്ചത്. യോഗത്തിൽ ജില്ലാ പ്രസിഡൻറ് കുര്യക്കോസ് പ്ലാപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗo പാർട്ടിയുടെ സംസ്ഥാന ഓഫിസ്ചാർജ് വഹിക്കുന്ന സംസ്ഥാന ജനറൽ സെക്കട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്ട് ,സജി കുറ്റിയാനിമറ്റം എന്നിവർ പങ്കെടുത്തു. കണ്ണൂർ ജില്ലാ പ്രസിഡൻറ് ജോയ് കൊന്നക്കൻ, ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ. ജില്ലാ വൈസ് പ്രസിഡൻറ് ജോയി മൈക്കിൾ,ജില്ലാ സെക്രട്ടറിമാരായ ഷാജി വെള്ളം കുന്നേൽ ,ബിജു തുലിശ്ശേരി, സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ലിജിൻ ഇരുപ്പക്കാട്ട് , യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ, കെ ടി യു സി ജില്ലാ പ്രസിഡണ്ട് ടോമി ഈഴറേറ്റ്, കർഷക യൂണിയൻ പ്രസിഡണ്ട് ജോസ് കാക്ക കൂട്ടുങൽ, വനിതാ കോൺഗ്രസ് പ്രസിഡൻറ് പുഷ്പമ്മ ബേബി ,കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് മാത്യു കാരിതാങ്കൽ, കെ സി പീറ്റർ , സ്റ്റീഫൻ മൂരിക്കുന്നേൽ,ബളാൽ മണ്ഡലം പ്രസിഡണ്ട് ടോമി മണിയൻ തോട്ടം, കിനാനൂർ-കരിന്തളം മണ്ഡലം പ്രസിഡൻറ് തങ്കച്ചൻ വടക്കേമുറി, കാസർഗോഡ് നിയോജകമണ്ഡലം പ്രസിഡൻറ് രാഘവ ശ്ശേരാൽ തുടങ്ങിയവർ സംസാരിച്ചു.

കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൽ നിന്നും രാജിവച്ച നേതാക്കളേയും പ്രവർത്തകരേയും കേരളാ കോൺഗ്രസ്സ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണിയും, ജില്ല പ്രസിഡൻറ് കുര്യക്കോസ പ്ലാപറമ്പിൽ എന്നിവർ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് സംസ്ഥാന ,ജില്ലാ നേതൃത്വമായി ചർച്ചകൾ നടത്തിയാണ് കേരളാ കോൺഗ്രസ്സ് (എം) പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തിരുമാനമായത്.
ജോസ് കെ.മാണി നായകനായ കേരള കോൺഗ്രസ്സ് (എം) കേരള കോൺഗ്രസ്സിൻ്റെ തറവാടാണന്നും അങ്ങോട്ട് കടന്നു വരുന്നത് സന്തോഷമേയുള്ളൂ എന്നും ജയിംസ് മരൂരിൻ്റെ നേതൃത്വത്തിൽ കേരളാകോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് വിട്ട് കേരളാ കോൺഗ്രസ്സ്(എം)ൻ്റെ അംഗത്വം സ്വീകരിച്ച നേതാക്കളും പ്രവർത്തകരും പ്രതികരിച്ചു












Click it and Unblock the Notifications