Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസത്തിനിടെ കേരളത്തില്‍ 111 കൊവിഡ് ക്ലസ്റ്ററുകള്‍, കോഴിക്കോട്ട് ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തല്‍. ക്ലസ്റ്ററുകളുടെ എണ്ണം വലിയ തോതില്‍ സംസ്ഥാനത്ത് കൂടി കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരത്തെ തന്നെ വലിയ തോതില്‍ കൂടുന്നുണ്ട്. അതോടൊപ്പമാണ് ആശങ്കപ്പെടുത്തുന്ന തരത്തില്‍ കൊവിഡ് കസ്റ്ററുകളും വര്‍ധിക്കുന്നത്. ഒരു മാസത്തിനിടെ 111 ക്ലസ്റ്റുകളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആദ്യ തരംഗത്തിന് ശേഷം കേരളത്തിലെ മികച്ച കൊവിഡ് പ്രതിരോധത്തിലൂടെ ഈ ക്ലസ്റ്ററുകള്‍ തീര്‍ത്തും ഇല്ലാതായിരുന്നു.

1

രണ്ടാം വരവില്‍ മുമ്പുണ്ടായിരുന്ന ക്ലസ്റ്ററുകളെല്ലാം ഒറ്റയടിക്ക് വീണ്ടും ഉണ്ടായി വരികയാണ്. ഇതാണ് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഗുരുതരമായ സാഹചര്യമുള്ളത്. വന്‍തോതില്‍ രോഗികളുള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം കേരളത്തില്‍ പതിനഞ്ചായി. പ്രാദേശിക പടര്‍ന്ന അന്‍പതിലധികം കേസുകള്‍ ഉള്ളപ്പോഴാണ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറുക. അതേസമയം ക്ലസ്റ്ററുകള്‍ ഭയപ്പെടുത്തുന്ന തരത്തിലാണ് കൊവിഡ് വ്യാപനം കേരളത്തില്‍ നടക്കുന്നതെന്ന് ആരോഗ്യ വിദ്ഗ്ധര്‍ പറയുന്നു.

പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒരുപോലെ ഉയര്‍ന്ന് നില്‍ക്കുന്ന കോഴിക്കോട് ക്ലസ്റ്ററുകള്‍ കൂടുന്നത് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും ധാരാളമുണ്ട്. കോഴിക്കോട് നഗരസഭയില്‍ തന്നെ 42, 65, വാര്‍ഡുകളും കട്ടിപ്പാറ വടക്കുംമുറി 12 വാര്‍ഡടക്കം ജില്ലയില്‍ ആറ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റുകളാണ് ഉള്ളത്. ഇതെല്ലാം ഈ മാസം ഉണ്ടായതാണ്. ആക്ടീവ് ക്ലസ്റ്ററുകളാണ് എല്ലാം. കൊല്ലം കുലശേഖരപുരത്തെ വിവിധ വാര്‍ഡുകള്‍ ചേര്‍ന്ന ലാര്‍ജ് ക്ലസ്റ്ററില്‍ 197 രോഗികളാണ് ഉള്ളത്. സമ്പര്‍ക്ക വ്യാപനവും ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്നതും ഇത്തവണ ലാര്‍ജ് ക്ലസ്റ്ററുകള്‍ കാരണമായിട്ടുണ്ട്.

Recommended Video

cmsvideo
    COVID-19 vaccine to come in pill form ? | Oneindia Malayalam

    കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

    കേരളത്തില്‍ ഇത്തരം ക്ലസ്റ്ററുകള്‍ വര്‍ധിക്കുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകുമോയെന്ന ആശങ്ക ശക്തമാക്കുന്നു. മലപ്പുറം ജില്ലയില്‍ പൊന്നാനിയും തിരുവനന്തപുരത്ത് പൂന്തുറയും പുല്ലുവിലും ആദ്യ തരംഗത്തില്‍ വലിയ ഭീഷണി ഉയര്‍ത്തിയ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൂന്തുറ പിന്നീട് സൂപ്പര്‍ സ്‌പ്രെഡിലേക്ക് മാറിയിരുന്നു. ഇവിടെ സമൂഹ വ്യാപനം ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും നടത്തിയാണ് ഈ ക്ലസ്റ്ററുകളെ പിടിച്ചുകെട്ടിയത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമാണ്. തൃശൂരും മലപ്പുറത്ത് ഇത് മുപ്പത് കടന്നു. സമൂഹ വ്യാപന സമയത്തുണ്ടായ നടപടികളാണ് ഇനി വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗവ്യാപനം വിചാരിക്കുന്നതിലും അപ്പുറമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

    പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+