ഭാഗ്യവാനെ കാത്ത് 12 കോടിയുടെ തിരുവോണം ബംബര്‍, ടിക്കറ്റ് പ്രകാശനം വ്യാഴാഴ്ച
തിരുവനന്തപുരം: കൊവിഡ് കാലത്ത് എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുമ്പോള്‍ 12 കോടിയുടെ ഓണം ബംബറിലൂടെ ഇത്തവണ ആരെയാവും ഭാഗ്യം കടാക്ഷിക്കുക. തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം വ്യാഴാഴ്ച നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റിന്റെ വില 300 രൂപയാണ്. ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ് നാളെ തിരുവനന്തപുരത്ത് വെച്ച് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം നടത്തുക.

തിരുവോണം ബംബര്‍ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ ഓരോ പരമ്പരയിലേയും രണ്ട് പേര്‍ക്ക് വീതം ലഭിക്കും. ഇത്തരത്തില്‍ 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. നാലാം സമ്മാനം 12 പേര്‍ക്ക് പത്ത് ലക്ഷം വീതമാണ്.108 പേര്‍ക്ക് ഒരു ലക്ഷം വീതം ആണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം ലഭിക്കുക അവസാന നാലക്കത്തിന് 5000 രൂപയാണ്. 3000 രൂപയാണ് ഏഴാം സമ്മാനം. 2000 രൂപ എട്ടാം സമ്മാനവും 1000 രൂപ ഒന്‍പതാം സമ്മാനവുമാണ്. സെപ്റ്റംബര്‍ 19നാണ് തിരുവോണം ബംബര്‍ നറുക്കെടുപ്പ്.
തുടങ്ങി മക്കളേ... ചെന്നൈയിലെ ബിഗ് ബോസ് ഫിനാലെ ലൊക്കേഷനിലെ ചിത്രങ്ങള്‍ കാണാം
Recommended Video
2020ലെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി അടിച്ചത് 24 വയസ്സുകാരനായ കൊച്ചി സ്വദേശി അനന്തുവിന് ആയിരുന്നു. കടവന്ത്ര സ്വദേശി ആയ അനന്ദു ദേവസ്വം ജീവനക്കാരന്‍ ആയിരുന്നു. കച്ചേരിപ്പടി വിഘ്‌നേശ്വര ഏജന്‍സി ആയിരുന്നു ടിക്കറ്റ് വില്‍പന നടത്തിയത്. നികുതിയും ഏജന്റിനുളള കമ്മീഷനും കഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി അനന്തുവിന് ലഭിച്ചത്.












Click it and Unblock the Notifications