കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡിന്റെ ഇന്‍സിനേറ്ററുകളിലേക്ക് എത്തിയത് 1250 ലോഡ് മാലിന്യം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇന്‍സിനേറ്ററുകളിലേക്ക് ഈ സീസണില്‍ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കം മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിറ്റ് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്ത ജനത്തിരക്കിന്റെ പശ്ചാത്തലത്തിലും മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നത്. പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളില്‍ മണിക്കൂറില്‍ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറില്‍ 300 കിലോ ശേഷിയുള്ള ഒരു ഇന്‍സിനേറ്ററുള്ള പ്ലാന്റും മണിക്കൂറില്‍ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇന്‍സിനേറ്ററുകളുള്ള മറ്റൊരു പ്ലാന്റുമാണ് ഇവിടെയുള്ളത്. ശരാശരി 30 ട്രാക്ടര്‍ ലോഡ് ദിവസവും ഇവിടെയെത്തുന്നുണ്ട്്. രണ്ടു പ്ലാന്റുകളിലുമായി മൂന്നു ഷിഫ്റ്റുകളിലായി 66 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

sabarimala

മരക്കൂട്ടം മുതലുള്ള തീര്‍ഥാടന വഴിയിലെ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാനത്തിക്കുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിയും ഇന്‍സിനേറ്ററില്‍ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാര്‍ഡ് ബോര്‍ഡും വേര്‍തിരിച്ചുവയ്ക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവ പാഴ്വസ്തുക്കളും കുഴിച്ചിടും. ഭക്തര്‍ക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവരികയാണ്. ഹോട്ടല്‍ മാലിന്യം തരം തിരിച്ചു നല്‍കാത്തതും വെല്ലുവിളിയാണ്. ഏറ്റുമാനൂരിലും തിരുവനന്തപുരത്തും ഉള്ള കമ്പനികളാണ് ഇന്‍സിനേറ്ററിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

'വ്യാജ സർട്ടിഫിക്കറ്റ് കച്ചവട മാഫിയയെ പറ്റി അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോ'; ചോദ്യങ്ങളുമായി സന്ദീപ് വാര്യർ
അമിതവില: ജ്യൂസ്
സ്റ്റാളിന് 5000 രൂപ പിഴ ഇടാക്കി

ശബരിമല: അയ്യപ്പഭക്തരില്‍നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരില്‍നിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടര്‍ന്നു പിഴ ചുമത്തിയത്.
അനധികൃതമായി മൊബൈല്‍ ചാര്‍ജിങ് സെന്റര്‍ പ്രവര്‍ത്തിച്ചതായി കഴിഞ്ഞദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയ പാണ്ടിത്താവളത്തെ സ്ഥാപനത്തിന് കെ എസ് ഇ ബി 16000 രൂപ പിഴയും ചുമത്തി.
തുടര്‍ന്നുള്ള ദിവസങ്ങളിലും സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളില്‍ കര്‍ശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.

സങ്കുചിത താല്പര്യങ്ങൾ മുൻനിർത്തി വസ്തുതാവിരുദ്ധമായ പ്രചരണം; ബഫർ സോണിൽ കോൺഗ്രസിനെതിരെ മന്ത്രി രാജീവ്സങ്കുചിത താല്പര്യങ്ങൾ മുൻനിർത്തി വസ്തുതാവിരുദ്ധമായ പ്രചരണം; ബഫർ സോണിൽ കോൺഗ്രസിനെതിരെ മന്ത്രി രാജീവ്

ദിലീപ് കേസ്; 'അടച്ചിട്ട മുറിയിൽ പറഞ്ഞത് പിന്നീട് മാറ്റി മറിച്ചു എന്നൊക്കെ വന്നു'; ബിന്ദു പണിക്കർദിലീപ് കേസ്; 'അടച്ചിട്ട മുറിയിൽ പറഞ്ഞത് പിന്നീട് മാറ്റി മറിച്ചു എന്നൊക്കെ വന്നു'; ബിന്ദു പണിക്കർ

English summary
1250 loads of waste reached the incinerators of the Devaswom Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X