കാസര്‍കോഡില്‍ ഊമ പെണ്ണിനെ കെട്ടിയിട്ട് പീഡിപ്പിച്ചു
കാസര്‍കോഡ്: കന്യാസ്ത്രീയുടെ കൊലപാതകത്തിനു പിന്നാലെ കാസര്‍കോഡ് സ്വദേശിയുടെ ആക്രമണം വീണ്ടും. മിണ്ടാപ്രാണിയായ പെണ്‍കുട്ടിയെ യുവാവ് കെട്ടിയിട്ടാണ് ബലാത്സംഗം ചെയ്തത്. കാസര്‍കോഡ് ഉപ്പള ഗേറ്റിനുസമീപമാണ് പതിനാറുകാരിക്ക് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നു ഉച്ചത്തില്‍ നിലവിളിക്കാനാവാതെ പിടയുകയായിരുന്നു പെണ്‍കുട്ടി.
മത്സ്യ തൊഴിലാളിയുടെ മകളെയാണ് അയല്‍വാസിയായ 38കാരന്‍ പീഡിപ്പിച്ചത്. സുരേഷ് എന്നയാള്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്. പരാതി നല്‍കിയിട്ട് പോലീസ് കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞാണെന്ന് നാട്ടുകാര്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും സംസാരശേഷിയില്ലാത്തവരാണ്. അച്ഛനു മാത്രമേ ഒന്നു ശബ്ദിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ സംഭവം നാട്ടുകാര്‍ വഴിയാണ് പോലീസ് അറിയുന്നത്. ദരിദ്രരായ കുടുംബമാണ് പെണ്‍കുട്ടിയുടേത്. അച്ഛന്റെയും മിണ്ടാപ്രാണിയായ അമ്മയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ചു പോകുന്നത്.
ഇവരെ സഹായിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലെന്നാണ് പറയുന്നത്. അച്ഛനും അമ്മയും ജോലിക്കു പോയശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടാണ് യുവാവ് വീട്ടില്‍ കയറുന്നത്. സംസാരശേഷിയില്ലാത്തതുകൊണ്ട് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കുട്ടി പീഡനത്തിനിരയായ വിവരം സ്ഥിരീകരിക്കുന്നത്.












Click it and Unblock the Notifications