Get Updates
Get notified of breaking news, exclusive insights, and must-see stories!

പരോൾ കഴിഞ്ഞ് തിരികെ പ്രവേശിപ്പിച്ച 17 അന്തേവാസികൾക്ക് കോ വിഡ് : ചീമേനി തുറന്ന ജയിലിൽ അരക്ഷിതാവസ്ഥ

പയ്യന്നൂർ: പരോൾ കഴിഞ്ഞ് തിരികെ പ്രവേശിപ്പിവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചീമേനി തുറന്ന ജയിലിൽ അധികൃതർ ആശങ്കയിൽ . കൊവിഡ് കാലത്ത് പ്രത്യേക പരിഗണന ലഭിച്ച് പരോളിൽ പുറത്തുപോയ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രരോഗമുള്ളവരേയും ഇല്ലാത്തവരേയും പാർപ്പിച്ചിരിക്കുന്നത് അടുത്തടുത്ത ബാരക്കുകളിലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ചീമേനിയിലെ ജയിലിൽ തിരികെ പ്രവേശിച്ച 120 പേരിൽ 52 പേരെയാണ് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരിൽ 17 പേർക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത് . രോഗബാധ കണ്ടെത്തിയവരിൽ 70 വയസ്സ് കഴിഞ്ഞ ചീരനെന്ന വ്വദ്ധനായ തടവുകാരും ഉൾപ്പെടും. കൂടാതെ ഇവരെ ടെസ്റ്റിന് വിധേയരാക്കിയ ജയിലിലെ മെയിൽ നേഴ്സിനും ഫാർമസിസ്റ്റിനും രോഗബാധ സ്ഥിരീകരിച്ചു. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

covid-1633436901.jpg -Proper

മാത്രമല്ല പരിശോധന നടത്താത്തവരും\' നടത്തിയവരിൽ നിലവിൽ രോഗ ബാധ കണ്ടെത്താത്തവരും ഈ 17 പേരോടൊപ്പമാണ് കഴിഞ്ഞ ദിവസം വരെ കഴിഞ്ഞിരുന്നത്. അവരെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസീറ്റീവായ 17 പേരിൽ ആരെയും ആശുപത്രിയിൽ കൊണ്ടുപോയിട്ടുമില്ല. 17 പേരെ മറ്റ് തടവുകാർ താമസിക്കുന്ന ബാരക്കിനോട് ചേർന്നുള്ള ബാരക്കിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നത് രോഗ വ്യാപന ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. മാറ്റി പാർപ്പിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന ആരോപണം ഉണ്ട്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    2020 നവംബർ മാസത്തിൽ തലശ്ശേരി സബ്ബ് ജയിലിൽ 37 പേരിൽ 34 പേർക്ക് ഒരേ സമയം കോവിഡ് രോഗബാധ കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു . പരോൾ കഴിഞ്ഞ് തിരികെ എത്തിയവരിലായിരുന്നു അന്ന് രോഗബാധ കണ്ടെത്തിയത്. ജയലിനകത്ത് ആവശ്യമായ ക്വാറൻ്റൈൻ സൗകര്യം ഇല്ലാത്തതും ആവശ്യമായ സൗകര്യം ഒരുക്കാൻ തയ്യാറാവാത്തതുമാണ് ജയിലിനകത്ത് കോ വിഡ് വ്യാപനത്തിന് കാരണമാകുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

    ജയിലുകൾക്ക് അകത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനിൽക്കെ പരോൾ അവസാനിക്കാറായവരും സർക്കാർ നിർദ്ദേശ പ്രകാരം തിരികെ പ്രവേശിക്കേണ്ട ജയിൽ ശിക്ഷ അനുഭവിക്കുന്നവരും ഏറേ ആശങ്കയിലാണ്. ചീമേനിയിൽ മാത്രമല്ല നേരത്തെ കണ്ണുർ സെൻട്രൽ ജയിലിലും തലശേരി സബ്ജയിലിലും കൊ വിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+