കന്നിവോട്ടറായ സാന്ദ്രയ്ക്ക് തിരുവനന്തപുരത്ത് 18 വോട്ടുകള്‍, വോട്ട് വന്ന വഴി അറിയാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടിന് ഒരുങ്ങുകയാണ് സാന്ദ്ര. വീറുറ്റ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്താണ് സാന്ദ്രയ്ക്ക് വോട്ട്. എന്നാല്‍ സാന്ദ്രയ്ക്ക് ഇത്തവണയുള്ളത് 18 വോട്ടുകളാണ്. പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഞെട്ടിയിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ ഉള്ളത് ഗുരുതര പിഴവുകളാണെന്ന് വ്യക്തമാകുകയാണ്. കന്നിവോട്ടറാണ് സാന്ദ്രയുടെ പേരിലാണ് ഒരേ മണ്ഡലത്തില്‍ പതിനെട്ട് വോട്ടുകളുള്ളത്. ഓണ്‍ലൈനായിട്ടാണ് സാന്ദ്ര അപേക്ഷ നല്‍കിയത്. വോട്ടുകള്‍ എങ്ങനെ വന്നുവെന്ന കാര്യം കുട്ടിയുടെ വീട്ടുകാര്‍ക്കും അറിയില്ല.

വിഎസ് ശിവകുമാറും ആന്റണി രാജുവും ജി കൃഷ്ണകുമാറുമാണ് ഈ മണ്ഡലത്തില്‍ ഏറ്റുമുട്ടത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് സാന്ദ്രയുടെ പേര് പതിനെട്ടിടത്ത് കണ്ടെത്തിയത്. സാന്ദ്ര എസ് പെരേര എന്നാണ് പെണ്‍കുട്ടിയുടെ പേര്. ബൂത്ത് നമ്പര്‍ മുപ്പതിലും 134ലും 129ലും എല്ലാം സാന്ദ്രയുടെ പേരുണ്ട്. ഇവരെ അന്വേഷിച്ച് ഒടുവില്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. എന്നാല്‍ ഇവര്‍ക്ക് കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പേടി. വലിയതുറ സ്വദേശിയും നഴ്സിംഗ് വിദ്യാര്‍ത്ഥിയുമാണ് പത്തൊമ്പതുകാരിയായ സാന്ദ്ര.
കന്നവോട്ടിനായി അഞ്ച് മാസം മുമ്പ് മൊബൈല്‍ ആപ്പ് വഴിയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാന്ദ്ര അപേക്ഷ നല്‍കിയത്. തനിക്ക് മറ്റൊന്നും അവര്‍ക്കറിയില്ലെന്ന് സാന്ദ്ര പറയുന്നു. കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇത്രയും ഇടത്ത് പേരുകള്‍ എങ്ങനെ വന്നുവെന്നത് അജ്ഞാതം. സാന്ദ്രയുടെ കുടുംബം ആരോടും പ്രത്യേകം രാഷ്ട്രീയ ആഭിമുഖ്യമുള്ളവരല്ല. ഇവര്‍ ഫോട്ടോയ മറ്റ് രേഖകളോ ആര്‍ക്കും നല്‍കിയിട്ടുമില്ല. അപേക്ഷ നല്കിയപ്പോള് അത് ആവര്‍ത്തിച്ച് നല്‍കിയിട്ടുമില്ല. അതുകൊണ്ട് തന്നെ വോട്ട് ആവര്‍ത്തിച്ചത് എങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വിശദീകരണമെന്നാണ് കുടുംബത്തിന്റെ നിലപാട്.
Recommended Video
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം
അതേസമയം പതിനെട്ടിടത്ത് പേരുണ്ടെങ്കിലും ഒരു തിരിച്ചറിയാല്‍ കാര്‍ഡ് മാത്രമാണ് നല്‍കിയതെന്നും, ആ മേല്‍വിലാസത്തില്‍ മാത്രമാണ് വോട്ട് ചെയ്യാനാവുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. ബാക്കിയുള്ളതെല്ലാം റദ്ദാക്കി. ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തി. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ആരോപിച്ചു. പിഴവ് തിരുത്താനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം
-
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി












Click it and Unblock the Notifications