സുഡാനില്‍ നിന്ന് 19 മലയാളികളെ നാട്ടിലെത്തിച്ചു; സ്ഥിതി സങ്കീര്‍ണമെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് 19 മലയാളികളെ നാട്ടിലെത്തിച്ചു. ഇതുവരെ 1095 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സുഡാനി സാഹര്യങ്ങള്‍ സങ്കീര്‍ണമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ കാവേരിയെന്ന് പേരിട്ടിരിക്കുന്ന രക്ഷാദൗത്യമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ എന്നയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വത്ര അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 243 പേരുമായി വരുന്ന രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തും.

രണ്ടാമത്തെ വിമാനം മുംബൈയിലാണ് ഇറങ്ങുന്നത്. അതേസമയം ഇന്ത്യ ഒരുക്കിയിരിക്കുന്ന ക്യാമ്പില്‍ എത്താനുള്ള ബുദ്ധിമുട്ടാണ് പലര്‍ക്കുമുള്ളത്. കാരണം സംഘര്‍ഷം തീവ്രമായി തുടരുകയാണ്. നിലവില്‍ 3100 പേര്‍ നാട്ടിലേക്ക് മടങ്ങാനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഡാനില്‍ 3500 ഇന്ത്യക്കാര്‍ ഉള്ളതായിട്ടാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസിയിലും പോര്‍ട്ട് സുഡാനിലും ജിദ്ദയിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സുഡാനിലെ സാഹചര്യം ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് അതീവ പ്രാധാന്യം നല്‍കുന്നത്. പലയിടത്തും വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഖാര്‍ത്തൂം, അംദുര്‍മാന്‍, അല്‍ഫാഷര്‍, കസാല, പോര്‍ട്ട് സുഡാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് ഓപ്പറേഷന്‍ കാവേരി പുരോഗമിക്കുന്നത്.നിലവില്‍ പോര്‍ട്ട് സുഡാനിലുള്ള സ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി തുറന്നിരിക്കുന്നത്. ഇവിടെ നാട്ടിലേക്കുള്ള മടക്കം കാത്ത് നിരവധി പേരാണ് കഴിയുന്നത്. നാട്ടിലെത്തിയവര്‍ പറയുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
താമസ സ്ഥലത്ത് നിന്ന് പോര്‍ട്ട് സുഡാനിലുള്ള ഇന്ത്യന്‍ എംബസിയില്‍ എത്തിപ്പെടുക വെല്ലുവിളി നിറഞ്ഞതാണെന്ന് നാട്ടിലെത്തിയവര്‍ പറയുന്നു. അതേസമയം സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സൈനിക കപ്പലുകളായ ഐഎന്‍എസ് സുമേധ, ഐഎന്‍എസ് തേഗ് എന്നിവയ്ക്ക് പുറമേ, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്. ഐഎന്‍എസ് ടര്‍ക്കിഷും ഇന്ന് പോര്‍ട്ട് സുഡാനിലെത്തുന്നുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമെത്തുന്ന വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ മലയാളികള്‍ അടക്കം ദക്ഷിണേന്ത്യന്‍ സ്വദേശികളാണ് ഭൂരിഭാഗവുമുള്ളത്. അതേസമയം എറണാകുളം സ്വദേശികളായ ബിജി ആലപ്പാട്ട്, ഷാരോണ്‍, മിഷേല്‍, റോഷല്‍, ഡാനിയേല്‍, ഇടുക്കി കല്ലാര്‍ സ്വദേശി ജയേഷ്, എന്നിവരാണ് നെടുമ്പാശ്ശേരി വിമാനത്തില്‍ ഇറങ്ങിയ മലയാളികള്‍.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്. അതേസമയം സുഡാനിലെ സംഘര്‍ഷത്തില്‍ 459 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications