കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടില്ലെ തിരിച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കട്ടിയെ രക്ഷിക്കാനുള്ളനുള്ള തീവ്രശ്രമം തുടരുന്നു. തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോ എന്നയാളുടെ രണ്ടരവയസുകാരാനായ മകന്‍ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. മൂടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലായിരുന്ന കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
അഞ്ചുവര്‍ഷം മുമ്പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്.
പതിവുപോലെ കിണറിന് അടുത്ത് കളിക്കുകയായിരുന്ന കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന് കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കുട്ടിയും കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് കുഴല്‍ക്കിണറിനുള്ളില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടത്.

ആദ്യഘട്ടത്തില്‍ സമീത്തുള്ള അഗ്നിരക്ഷാസേന സംഘവും പിന്നീട് മറ്റിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ രക്ഷാസേനകളും സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹാവും തേടിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 25 അടി താഴ്ച്ചയിലായിരുന്നു കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 താഴ്ച്ചയിലേക്ക് വീണു.
സമാന്തരമായി കിണറുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ച്ചയിലേക്ക് പതിച്ചത്. കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കൽ സംഘം കിണറിനുള്ളിലേക്ക് ഓക്സിജൻ എത്തിച്ചു. മെഡിക്കല്‍ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങുള്ള ആംബുലന്‍സും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications