കോഴിക്കോട് നോര്‍ത്ത് എല്‍ഡിഎഫ് മുന്നില്‍, വന്‍ ജനപ്രീതി പ്രദീപ് കുമാറിനെന്ന് 24 ന്യൂസ് സര്‍വേ
കോഴിക്കോട്: എല്‍ഡിഎഫിന് കോഴിക്കോട് നോര്‍ത്തില്‍ കാര്യമായിട്ടുള്ള മുന്‍തൂക്കമുണ്ട് 24 ന്യൂസ് സര്‍വേ. ഇവിടെ നിലവിലെ എംഎഎ എ പ്രദീപ് കുമാറിന് വന്‍ ജനപ്രീതിയാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. 83 ശതമാനം പേര്‍ പ്രദീപ് കുമാറിന്റെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടു. ഇത്രത്തോളം തന്നെ സര്‍ക്കാരിന്റെ പ്രകടനവും മികച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍ ഇവിടെ ജയിക്കുമെന്നും, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം അഭിജിത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം പുതുപ്പള്ളിയില്‍ യുഡിഎഫിന് സാധ്യതയെന്നും സര്‍വേ പ്രവചിച്ചു. യുഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടി തന്നെ മണ്ഡലം പിടിക്കുമെന്ന് 48 ശതമാനം പേര്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ് ശക്തമായ മുന്നേറ്റം ഇത്തവണ നടത്തും. 41 ശതമാനം ജെയ്ക് വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി വിജയിക്കുമെന്ന് 11 ശതമാനം പേരും പറഞ്ഞു. പിണരായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് 59 ശതമാനം പേരാണ് പുതുപ്പള്ളിയില്‍ അഭിപ്രായപ്പെട്ടത്.
പുതുപ്പള്ളിയില്‍ നിലവിലെ എംഎല്‍എ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രകടനം വളരെ മികച്ചതാണെന്ന് 19 ശതമാനം പേര്‍ പറഞ്ഞു. മികച്ചതെന്ന് 21 ശതമാനം പേരും ശരാശരിയെന്ന് 40 ശതമാനം പേരും മോശമെന്ന് 12 ശതമാനം പേരും അഭിപ്രായപ്പെട്ടു. എംഎല്‍എ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിഗത മികവ് 64 ശതമാനം മാര്‍ക്കാണ് സര്‍വേയില്‍ ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിച്ചു. 47 ശതമാനം പേര്‍ അദ്ദേഹം ജയിക്കുമെന്നാണ് പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് വിജയിക്കുമെന്ന് 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
കല്‍പ്പറ്റയില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് 65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നിലവിലെ എംഎല്‍എ സികെ ശശീന്ദ്രന്റെ പ്രകടനം വളരെ മികച്ചതെന്ന് 11 ശതമാനം പേരും മികച്ചതെന്ന് 19 ശതമാനം പേരും പറഞ്ഞു. മോശമെന്ന് 17 ശതമാനമാണ് അഭിപ്രായപ്പെട്ടത്. എംഎല്‍എ എന്ന നിലയില്‍ അദ്ദേഹത്തിന് 65 മാര്‍ക്കാണ് ലഭിച്ചത്.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications