കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദൂര ഗ്രാമങ്ങളില്‍ 4 ജി സേവനം ലഭ്യമാക്കുന്നതിനായി 26,316 കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇതുവരെ എത്തിപ്പെട്ടിട്ടില്ലാത്ത ഗ്രാമങ്ങളില്‍ 4 ജി ലഭ്യമാക്കുന്നതിന് 26,316 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിദൂരവും ദുഷ്‌കരവുമായ പ്രദേശങ്ങളിലുള്ള 24,680 ഗ്രാമങ്ങളില്‍ പദ്ധതിപ്രകാരം 4ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പുനരധിവാസം, പുതിയ സെറ്റില്‍മെന്റുകള്‍, നിലവിലുള്ള ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പദ്ധതിയില്‍ 20% അധിക ഗ്രാമങ്ങളെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയും തീരുമാനത്തിലുണ്ട്. ഇതുകൂടാതെ, 2ജി/3ജി കണക്ടിവിറ്റി മാത്രമുള്ള 6,279 ഗ്രാമങ്ങളെ 4ജി ലേക്ക് ഉയര്‍ത്തുകയും ചെയ്യും.

മമത വീഴുമോ? 38 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടു... വെളിപ്പെടുത്തി മിഥുന്‍ ചക്രവര്‍ത്തിമമത വീഴുമോ? 38 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടു... വെളിപ്പെടുത്തി മിഥുന്‍ ചക്രവര്‍ത്തി

ആത്മനിര്‍ഭര്‍ ഭാരതിന്റെ 4ജി സാങ്കേതിക സഞ്ചയം (ടെക്‌നോളജി സ്റ്റാക്ക്) ഉപയോഗിച്ച് ബി എസ് എന്‍ എല്ലാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള ധനസഹായം യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ (സാര്‍വത്രിക സേവന ഉത്തരവാദിത ഫണ്ട്) ഫണ്ട് വഴി നല്‍കും. അനുവദിക്കുന്ന 26,316 കോടിയില്‍ പദ്ധതിചെലവും 5 വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ഉള്‍പ്പെടും.

bsnl

ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ ലഭ്യമാക്കുക എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. വിവിധ ഇ-ഗവേണന്‍സ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, ടെലി-മെഡിസിന്‍, ടെലി-വിദ്യാഭ്യാസം തുടങ്ങിയവ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വഴി വിതരണം ചെയ്യുന്നതിനും ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

കഴിഞ്ഞവര്‍ഷം 5 സംസ്ഥാനങ്ങളിലെ 44 ജില്ലകളിലെ 7,287 ഗ്രാമങ്ങളില്‍ 4ജി മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി 7,287 കോടി രൂപയുടെ പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു. 2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവണ്‍മെന്റ് പദ്ധതികള്‍ പരിപൂര്‍ണ്ണമാക്കുന്നതിന് ആഹ്വാനം നല്‍കിയത്.

ബി എസ് എന്‍ എല്ലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി . ബി എസ് എന്‍ എല്‍ സേവനങ്ങള്‍ നവീകരിക്കുന്നതിനും സ്‌പെക്ട്രം അനുവദിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും പുതിയ മൂലധനം നല്‍കുന്നതിനും പുനരുജ്ജീവന നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ (ബി ബി എന്‍ എല്‍) ബി എസ് എന്‍ എല്ലില്‍ ലയിപ്പിച്ച് ഫൈബര്‍ ശൃംഖല വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

English summary
26,316 crore scheme approved for providing 4G service in remote villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X