ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 3 മരണം; 12 പേർക്ക് പരിക്ക്
കോഴിക്കോട്: പുറക്കാട്ടിരിയില്‍ വാഹനപകടത്തില്‍ 3 പേർ മരിച്ചു. കർണാടകയില്‍ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.. പൂളാടി കുന്ന് പുറക്കാട്ടേരി പാലത്തില്‍ വെച്ച് ഇന്ന് വെളുപ്പിന് അഞ്ചരയോടെയാണ് സംഭവം രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തീർത്ഥാടകരുമായി സഞ്ചരിച്ച ട്രാവലർ ലോറിയില്‍ വന്നിടിക്കുകയായിരുന്നു. ട്രാവലറിലെ ഡ്രൈവറും രണ്ട് തീര്‍ഥാടകരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരായ കര്‍ണാടക സ്വദേശി ശിവണ്ണ, നാഗരാജ, ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ പറഞ്ഞു. ചികിത്സയിലുള്ള രണ്ട് പേർക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

വണ്ടിയില്‍ കുടുങ്ങിക്കിടന്നവരെ നാട്ടുകാരായിരുന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തേ തുടർന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസും ഫയർഫോഴ്സും എത്തി വാഹനം നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്‍കി അശ്വതി ശ്രീകാന്ത്












Click it and Unblock the Notifications